സരിതയുടെ മുഖവും കന്യാമറിയത്തിന്റെ ഉടലുമായി ഡിവൈഎഫ്‌ഐ നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ് വിവാദത്തില്‍

 

തിരുവനന്തപുരം: കന്യാമറിയത്തിന്റെ ഉടലിനൊപ്പം സോളാര്‍കേസിലെ പ്രതി സരിത എസ് നായരുടെ മുഖവും വെച്ച് ഡിവൈഎഫ്‌ഐ നേതാവ് ഫേസ് ബുക്കിലിട്ട് പോസ്റ്റ് വിവാദമാകുന്നു. കണ്ണൂര്‍ പേരാവൂരിലെ ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹി അരുണാണ് തന്റെ ഫേസ് ബുക്കില്‍ വിവാദ പോസ്റ്റിട്ടത്.

സംഭവം വിവാദമായതിന് പിറകെ പോസ്റ്റ് അരുണ്‍ പിന്‍വലിച്ചു. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നല്‍കണമെന്ന അപേക്ഷിക്കുന്ന മുഖ്യമന്ത്രിയും ചിത്രത്തോടൊപ്പമുണ്ട്. മത വികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘം നടത്തിയെന്നും ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ശരത് ചന്ദ്രന്‍ പോലീസില്‍ പരാതി നല്‍കി. കേസ് സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: