ടിപ്പു സുല്‍ത്താന്റെ ജന്മദിനാഘോഷം…സംഘര്‍ഷത്തില്‍ വിഎച്ച്പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

മടിക്കേരി: ടിപ്പു സുല്‍ത്താന്റെ ജന്മദിനാഘോഷം കൊണ്ടാടുന്നതുമായി ബന്ധപ്പെട്ട് മടിക്കേരിയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു വിശ്വഹിന്ദു പരിഷത്ത് നേതാവ് കൊല്ലപ്പെട്ടു. വി.എച്ച്.പി. കുടക് മേഖലയിലെ ഓര്‍ഗനൈസിങ് സെക്രട്ടറി ഡി.എസ്. കുട്ടപ്പയാണ് (50) മരിച്ചത്. കല്ലേറില്‍ 30 ലേറെ പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു.

ടിപ്പു സുല്‍ത്താന്റെ ജന്മദിനാഘോഷത്തിനെതിരെ വിശ്വഹിന്ദു പരിഷത്തും മറ്റ് സംഘടനകളും ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ചടങ്ങിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ബി.ജെ.പി. നേതാക്കളെയും ക്ഷണിച്ചിരുന്നെങ്കിലും അവര്‍ ചടങ്ങ് ബഹിഷ്‌കരിക്കുകയായിരുന്നു.

ആഘോഷങ്ങള്‍ക്കെതിരെ വി.എച്ച്.പി. പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇതിനുശേഷം പ്രദേശത്തെ കടകള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപകമായ ആക്രമണം ഉണ്ടായി.
കൊലപാതകത്തെ തുടര്‍ന്ന് മടിക്കേരിയില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Share this news

Leave a Reply

%d bloggers like this: