മോദി തുര്‍ക്കിയില്‍…ശക്തമായ സുരക്ഷ

അംഗാറ:  തുര്‍ക്കിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ മോദിക്ക് കനത്ത സുരക്ഷ. ദേശീയ സുരക്ഷാ ഗാര്‍ഡിനൊപ്പം ഇസ്രയേല്‍ രഹസ്യാന്വോഷണ ഏജന്‍സിയായ മൊസാദും ബ്രിട്ടീഷ് രഹസ്യാന്വോഷണ ഏജന്‍സിയായ എംഐ5വും ആണ് മോദിയുടെ സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. ആയിരത്തോളം പേര്‍ വരുന്ന സുരക്ഷാ സംഘമായിരിക്കും മോദിയ്ക്ക് സുരക്ഷയൊരുക്കുക എന്നാണ് റിപ്പോര്‍ട്ട്. പാരീസിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ്.

തുര്‍ക്കിയിലെജി20 ഉച്ചകോടിക്ക് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ(ഐഎസ്) ഭീഷണിയുണ്ട്. ഒക്ടോബര്‍ 10ന് തുര്‍ക്കിയുടെ തലസ്ഥാനമായ അംഗാറയില്‍ 128 പേര്‍ മരിക്കാനിടയാക്കിയ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഐഎസാണെന്ന് രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം പാരിസിലുണ്ടായ ആക്രമണങ്ങളും ഉച്ചകോടിയുടെ സുരക്ഷാ പ്രാധാന്യം കൂട്ടി. ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ നരേന്ദ്ര മോദിയുള്‍പ്പെടെ ലോക നേതാക്കളെ ജി20 സമ്മേളനസ്ഥലത്തുനിന്ന് അതിവേഗം മാറ്റുന്നതിനുള്ള പദ്ധതികളും തയാറാക്കിയിട്ടുണ്ട്. വ്യോമാക്രമണമടക്കമുള്ള സാധ്യതകളും സുരക്ഷയൊരുക്കുന്നതിന് മുമ്പായി പരിഗണിച്ചിട്ടുണ്ട്.

ഉച്ചകോടിക്ക് എത്തുന്ന ലോകനേതാക്കളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് ഏറ്റവുമധികം ഭീഷണിയുള്ളതെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് മോദിക്ക് അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സ്ഥിതി ഗതികള്‍ നേരിട്ട് വിലയിരുത്തും. മോദിയ പങ്കെടുക്കുന്ന വേദികളിലും താമസിക്കുന്ന ഹോട്ടലിലും ഐബിയുടെയുടെയും റോയുടെയും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പാരീസിലെ ആക്രമണങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ പദ്ധതിയില്‍ മാറ്റം വരുത്തിയത്.

തുര്‍ക്കിയില്‍ ഇന്ന് ആരംഭിക്കുന്ന ജി20 ഉച്ചകോടിയില്‍ ഭീകരത, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങള്‍ ചര്‍ച്ചയാവും. പാരിസ്, സിറിയ എന്നിവിടങ്ങളിലെ ഭീകരാക്രമണങ്ങളും ഉച്ചകോടിയില്‍ മുഖ്യ വിഷയമാവും. ലോകത്തെ 20 പ്രമുഖ രാജ്യങ്ങളുടെ പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.യു.എസ് പ്രസിഡന്റ് ബരാക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, ചൈനിസ് പ്രസിഡന്റ് സൈ ജിന്‍ പിങ് എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. പാരീസിലുണ്ടായ ഐ.എസ് ഭീകരാക്രമണത്തെ തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹോളാന്ദിന്റെ തുര്‍ക്കി സന്ദര്‍ശനം മാറ്റിവെച്ചു

Share this news

Leave a Reply

%d bloggers like this: