അയര്‍ലന്‍ഡ് പൊണ്ണത്തടിയന്‍മാരുടെ രാജ്യമാകുന്നു, ഷുഗര്‍ ടാക്‌സിന് സമയമായി

 

ഡബ്ലിന്‍: കഴിഞ്ഞമാസം പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്( PHE) പ്രസിദ്ധീകരിച്ച ഷുഗര്‍ റിഡക്ഷന്‍ ആന്‍ഡ് എവിഡന്‍സ് ഫോര്‍ ആക്ഷന്‍ എന്ന റിപ്പോര്‍ട്ട്ില്‍ ബ്രിട്ടീഷുകാര്‍ ധാരാളം മധുരം കഴിക്കുന്നുണ്ടെന്നും അത് അവരുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും പറയുന്നു. ഈ പ്രശ്‌നത്തെ എങ്ങനെ പരിഹരിക്കാമെന്നതിനെപ്പറ്റിയുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. കൂടിയ അളവില്‍ പഞ്ചസാര അടങ്ങിയിട്ടുള്ള ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുകയെന്നതാണ് ഇതിലെ പ്രധാനപ്പെട്ട ഒരു നിര്‍ദേശം. ഷുഗള്‍ സോഫ്റ്റ് ഡ്രിഗ്‌സിനും മറ്റും 10 മുതല്‍ 20 ശതമാനം വരെ വില വര്‍ധിപ്പിക്കുകയും ടാക്‌സോ ലെവിയോ ഏര്‍പ്പെടുത്തുകയും ചെയ്യണമെന്നും മറ്റ് രാജ്യങ്ങളില്‍ ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിച്ചതിലൂടെ മധുരപദാര്‍ത്ഥങ്ങളുടെ ഉപഭോഗം കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 13 ന് ഐറിഷ് ധനമന്ത്രി മൈക്കിള്‍ നൂനന്‍ 2016 ലെ ബജറ്റ് അവതരിപ്പിക്കുന്ന വേളയില്‍ ഷുഗര്‍ അടങ്ങിയിട്ടുള്ള പാനീങ്ങള്‍ക്ക് 20 ശതമാനം നികുതി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി ലിയോ വരേദ്കര്‍ നൂനന്് കത്തെഴുതിയിരുന്നു. അയര്‍ലന്‍ഡിലെ ചീഫ് മെഡിക്കല്‍ ഓഫീസറുടെയും തന്റെ വ്യക്തിപരമായ കാഴ്ചപ്പാടിന്റെയും അഭിപ്രായത്തിലാണ് അദ്ദേഹം ധനമന്ത്രിയ്ക്ക് കത്തെഴുതിയത്. 2014 ല്‍ ആരോഗ്യമന്ത്രിയായിരുന്ന ജയിംസ് റെയ്‌ലിയും ഷുഗര്‍ അടങ്ങിയിരിക്കുന്ന ഡ്രിങ്ക്‌സുകളുടെ നികുതി 20 ശതമാനമാക്കി ഉയര്‍ത്തണമെന്ന് നിര്‍ദേശച്ചിരുന്നു. രണ്ടു തവണയും ധനമന്ത്രി മൈക്കില്‍ നൂനന്‍ ഈ നിര്‍ദേശം നിരസിക്കുകയാണ് ചെയ്തത്.

എന്തുകൊണ്ടാണ് ഷുഗര്‍ ടാക്‌സ് ബജറ്റില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്നതിന് ലിയോ വരേദ്കാര്‍ വിശദീകരണമെന്നും നല്‍കിയില്ല. താന്‍ നിരാശനാണെന്നും അടുത്ത വര്‍ഷത്തെ ബജറ്റില്‍ ഈ നിര്‍ദേശം ഉള്‍പ്പെടുത്തുന്നതിനായി ഒരു നിയുക്തസംഘത്തെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

സെപ്റ്റംബറില്‍ ഐറിഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേയില്‍ പൊതുജനങ്ങളില്‍ 58 പേരും ഷുഗര്‍ ടാക്‌സിനെ അനുകൂലിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പൊണ്ണത്തടിയുടെ കാര്യത്തിലും മധുരം അകത്താക്കുന്നതിലും അയര്‍ലന്‍ഡുകാര്‍ ബ്രീട്ടീഷുകാരേക്കാള്‍ ഒട്ടും മോശമല്ല. ഇംഗ്ലീഷുകാരില്‍ 12-15 ശതമാനം പേരും ഷുഗറില്‍ നിന്നാണ് എനര്‍ജി സ്വീകരിക്കുന്നതെന്ന് PHE റിപ്പോര്‍ട്ട് ചെയ്യുന്നു. ഐറിഷുകാരില്‍ ഇത് 14.7 ശതമാനമാണെന്ന് ഡയറ്റീഷ്യന്‍ റൂത്ത് ചാള്‍സ് പറയുന്നു. ബ്രിട്ടീഷുകാരില്‍ 59 ശതമാനം പേര്‍ക്കും അമിതഭാരവും പൊണ്ണത്തടിയുമുണ്ടെന്ന് PHE പറയുമ്പോള്‍ ഐറിഷുകാരില്‍ 60 ശതമാനവും അമിതഭാരമുള്ളവരും പൊണ്ണത്തടിയന്‍മാരുമാണെന്ന് ഐറിഷ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നു. കൂടാതെ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പൊണ്ണത്തടിയന്‍മാരുള്ളവരുടെ രാജ്യമാകാനുള്ള കുതിപ്പിലാണ് അയര്‍ലന്‍ഡെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു. ഇപ്പോഴത്തെ സ്ഥിതി തുടരുകയാണെങ്കില്‍ 2030 ല്‍ രാജ്യത്തെ 87 ശതമാനവും പൊണ്ണത്തടിയന്‍മാരാകുമെന്നാണ് WHO സൂചിപ്പിക്കുന്നത്. അയര്‍ലന്‍ഡിന്റെ സാമ്പത്തിക രംഗത്തും ഇതൊരു വലിയ പ്രശ്‌നമാകും. അമിതവണ്ണം മൂലം NHS ന് 113.87 യൂറോ per capita വരുന്നുണ്ടെങ്കില്‍ HSE യ്ക്ക് 239 യൂറോയാണ്.

എന്തായാലും 2016 ലെ ബജറ്റില്‍ ഷുഗര്‍ ടാക്‌സ് ഏര്‍പ്പെടുത്തിയിട്ടില്ല. ഷുഗര്‍ ടാക്‌സും ആരോഗ്യകരമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് സഹായകമാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ചിലപ്പോള്‍ ഐറിഷ് സര്‍ക്കാര്‍ ബ്രിട്ടനില്‍ നിന്ന് അതിന്റെ പാഠമുള്‍ക്കൊണ്ടെന്നും വരാം.

-എജെ-

Share this news

Leave a Reply

%d bloggers like this: