ഡബ്ലിന്‍: ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ ഡിവൈന്‍ മേഴ്സി നൈറ്റ് വിജില്‍ ഈ മാസം 27 ന് ലൂക്കന്‍ ഡിവൈന്‍ മേഴ്സി പള്ളിയില്‍ നടക്കും. വെള്ളിയാഴ്ച രാത്രി 10.25 ന് വൈദികരുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന നൈറ്റ് വിജില്‍ വി.കുര്‍ബാന, വചനപ്രഘോഷണം, സ്തുതിപ്പുകള്‍, ജപമാല, ഗാനങ്ങള്‍, ആരാധന, കുമ്പസാരം തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും.
എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടക്കുന്ന മലയാളം നൈറ്റ്് വിജിലിന്റെ കൂടുതല്‍ വിവരങ്ങള്‍ 0872257765, 0879630904 എന്നീ മൊബൈല്‍ നമ്പറുകളില്‍ ലഭ്യമാണ്.