പരിക്ക് : മിച്ചല്‍ സ്റ്റാര്‍ക്കിന് ട്വന്റി 20 ലോകകപ്പ് നഷ്ടമാകും

 

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ട്വന്റി 20 ലോകകപ്പ് നഷ്ടമാകും. കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് മിച്ചല്‍ സ്റ്റാര്‍ക്കിനു ട്വന്റി 20 ലോകകപ്പ് നഷ്ടമാകുന്നത്. സ്റ്റാര്‍ക്കിനു ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് സ്റ്റാര്‍ക്കിനു പരിക്കേറ്റത്. മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ മൂന്ന് വരെ ഇന്ത്യയിലാണ് ട്വന്റി20 ലോകകപ്പ് നടക്കുക. ഓസീസ് ഇതുവരെ ട്വന്റി20 ചാമ്പ്യന്‍മാരായിട്ടില്ല. 2010ല്‍ ഇംഗ്ലണ്ടിനോട് ഫൈനലില്‍ തോറ്റ് റണ്ണേഴ്‌സ് അപ്പ് ആയതാണ് മികച്ച നേട്ടം.

Share this news

Leave a Reply

%d bloggers like this: