അശ്ലീല കമന്റിന് നിലവാരമുള്ള മറുപടിയുമായി പാര്‍വതി

 

കൊച്ചി: തന്റെ ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട കൗമാരക്കാരന് സിനിമ താരം പാര്‍വതി നല്‍കിയ മറുപടി വൈറലാകുന്നു. കാഞ്ചനമാലയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രത്തിനാണ് പതിനാറു വയസ്സുകാരന്‍ അശ്ലീല കമന്റ് ചെയ്തത്. എന്നാല്‍ കമന്റ് ഇട്ടവനെതിരെ നിലവാരത്തോടെ പ്രതികരിക്കുകയാണ് പാര്‍വതി ചെയ്തത്.

കാഞ്ചനമാലയോടൊപ്പം എന്നു നിന്റെ മൊയ്തീന്‍ ചിത്രം കാണുന്ന സ്വന്തം ചിത്രം പാര്‍വതി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു താഴെയാണ് ആല്‍ഫ്രഡ് എന്ന പ്രൊഫൈലില്‍ നിന്ന് സഭ്യമല്ലാത്ത പ്രതികരണം ലഭിച്ചത്. 16 വയസ്സുകാരുടെ തലമുറയിലെ ഏറ്റവും സംസ്‌കാര ശൂന്യനായ പ്രതിനിധിയ്ക്ക് അഭിനന്ദനം അറിയിച്ചുതൊണ്ടാണ് പാര്‍വതി മറുപടി നല്‍കിയത്. നിങ്ങളുടെ കുടുംബത്തെ ഓര്‍ത്ത് സഹതാമപമുണ്ടെന്നും, നാളെ താങ്കള്‍ ഈ ലോകത്തിന് ഉപദ്രവമാകുമെന്നും പാര്‍വതി പറയുന്നു. ആളുകളോട് എങ്ങിനെ പെരുമാറണമെന്ന് സ്വയം പഠിക്കുക, അല്ലെങ്കില്‍ ഒരു ദിവസം ലോകം നിങ്ങളെ പഠിപ്പിയ്ക്കും എന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: