നിലനില്‍പ്പിനായി കോണ്‍ഗ്രസുമായി കൂട്ടുകൂടാമെന്ന് ബംഗാള്‍ നേതാക്കള്‍

 

കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുന്നതുസംബന്ധിച്ച് സി പി എം നേതാക്കള്‍ക്കിടയില്‍ ഭിന്നത. സംഘടനാ പ്ലീനത്തിനു മുന്നോടിയായി നടന്ന റാലിയില്‍ പ്രസംഗിച്ചവരാരുംതന്നെ കോണഗ്രസിനെ വിമര്‍ശിച്ചില്ല. കേരളത്തിലെ കാര്യങ്ങള്‍ പരാമര്‍ശിച്ച സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍മാത്രം കോണ്‍ഗ്രസിനും ബിജെപിക്കും ബദല്‍ വേണമെന്ന് ആവശ്യപ്പെട്ടു.
തൃണമൂലിനെച്ചെറുക്കുക, ബിജെപിയുടെ കടന്നുവരവ് തടയുക, എന്നതിനേക്കാളുപരി പാര്‍ട്ടിക്കുപിടിച്ചുനില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കേണ്ടത് ഉചിതമായ നിലപാടാണെന്ന ധാരണയാണ് പാര്‍ട്ടിയിലെ പലനേതാക്കള്‍ക്കുമുളളത്. അതുകൊണ്ടാണ് ജനറല്‍ സെക്രട്ടറി സീതാരാം യെച്ചൂരി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍ കോണ്‍ഗ്രസുമായി സഹകരിച്ച് ബംഗാളിലെ പാര്‍ട്ടിയെ സംരക്ഷിക്കേണ്ട കാര്യമില്ലെന്നാണ് പോളിറ്റ്‌ ബ്യൂറോയിലെ ചിലരുടെ അഭിപ്രായം.തൃണമൂലിനും സിപിഎമ്മിനും വോട്ടുചെയ്യാത്തവര്‍ കോണ്‍ഗ്രസിനുപകരം ബിജെപിക്ക് വോട്ട് നല്‍കുന്ന സ്ഥിതിയാണ് ഉണ്ടാകുകയെന്നുമാണ് ഇവരുടെ അഭിപ്രായം. എന്നാല്‍ കോണ്‍ഗ്രസിനെ ആക്രമിച്ച് വെറുതെ ശത്രുത വളര്‍ത്തേണ്ട ആവശ്യമില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.1978ല്‍ സാല്‍ക്കിയ പ്ലീനത്തിനുശേഷം പാര്‍ട്ടി അധികാരത്തിലേറിയതുപോലെ ഇത്തവണ പ്ലീനത്തിനുശേഷം കേരളത്തിലും ബംഗാളിലും അത്തരമൊരു സാഹചര്യമുണ്ടാകുമെന്നും കൊടിയേരി പ്രത്യാശ പ്രകടിപ്പിച്ചു.

Share this news

Leave a Reply

%d bloggers like this: