നടി ശ്രുതി ലക്ഷ്മി വിവാഹിതയായി

 

കൊച്ചി: നടി ശ്രുതി ലക്ഷ്മി വിവാഹിതയായി. കൊച്ചി കളമശ്ശേരിയിലെ സെന്റ് ജോസഫ് പള്ളിയിലായിരുന്നു വിവാഹം. ഡോ. അവിന്‍ ആന്റോയാണ് വരന്‍.

വര്‍ണകാഴ്ച്ചകള്‍ എന്ന ചിത്രത്തില്‍ ബാലതാരമായാണ് ശ്രുതി സിനിമയിലേക്കെത്തിയത്. റോമിയോ, കോളജ് കുമാരന്‍, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ പത്തേമാരിയാണ് ശ്രുതി അവസാനം അഭിനയിച്ചത്.

Share this news

Leave a Reply

%d bloggers like this: