മലയാളികള്‍ക്ക് അഭിമാനമായി ബ്രെയിലി റീഡറിന്റെ പുതിയ പതിപ്പുമായി ലൂക്കനിലെ ജെമിന്‍ ജോസഫും,ജോയല്‍ ആന്റണിയും

ഡബ്ലിന്‍;അയര്‍ലണ്ടിലെ മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടവുമായി ലൂക്കനിലെ ജെമിന്‍ ജോസഫും ജോയല്‍ ആന്റണിയും ശ്രദ്ധേരായരാവുന്നു.കാഴ്ച്ച ശക്തിയില്ലാത്തവര്‍ക്ക് ബ്രൈലി ലിപി ഉപയോഗിച്ച് വായിക്കാനും പഠിക്കാനും സഹായിക്കുന്നപുതിയ ഇലക്ര്‌ടോണിക് ഉപകരണം കുറഞ്ഞ ചിലവില്‍ രൂപകല്‍പ്പന ചെയ്യുന്നതിന്റെ പണിപ്പുരയിലാണ് ഇവര്‍.

അയര്‍ലണ്ടില്‍ ആയിരക്കണക്കിന് യൂറോ ചിലവഴിക്കേണ്ട ഉപകരണമാണ് നിലവില്‍ ബ്രൈലി ലിപി വായിക്കാനുപയോഗിക്കുന്നത്.ജെമിനും ജോയലും വികസിപ്പിച്ചെടുക്കുന്ന പുതിയ ഉപകരണം  വെറും 50 യൂറോയുടെ ചെലവു മാത്രമേ വരികയുള്ളു.  കൊളസ്ത പാട്രിക് സ്‌കൂളിലെ വിദ്യാര്‍ഥികളായ ജെമിനും ജോയലും കഴിഞ്ഞ ദിവസം ഡബ്ലിന്‍ ആര്‍ ഡി എസ്സില്‍ ആരംഭിച്ച ബി ടി യംഗ് സയന്റിസ്റ്റ് ആന്‍ഡ് ടെക്‌നോളജി എക്‌സിബിഷനില്‍ അവരുടെ പുതിയ കണ്ടുപിടുത്തവുമായി എത്തിയപ്പോള്‍ നൂറുകണക്കിന് പേരാണ് അഭിനന്ദനങ്ങളുമായി എത്തിയത്.

ലൂക്കനിലെ വില്‍സ് ബ്രൂക്കിലെ ആയൂര്‍ മുളന്താനത്ത് ജോയി ജോസഫിന്റെയും സെന്റ് ജെയിംസസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ജിജയുടെയും മകനാണ് ജെമിന്‍ ജോസഫ്.ഏറ്റുമാനൂര്‍ വെട്ടിമുകിള്‍ സ്വദേശികളായ ലൂക്കനിലെ റെജി കുര്യന്‍ കോഴിമുള്ളോരത്തിന്റെയും,ഫീനിക്‌സ് പാര്‍ക്ക് സെന്റ് മേരീസ് ആശുപത്രിയിലെ മോളിയുടെയും മകനാണ് ജോയല്‍ ആന്റണി.

Share this news

Leave a Reply

%d bloggers like this: