അവയവ ദാനത്തിന്റെ മഹത്വമോതി സിഡ്‌നി സ്വദേശിയും ഇന്ത്യന്‍ വംശജനുമായ ബാലന്‍ വിട പറഞ്ഞു

സിഡ്‌നി : അവന് പ്രായം ഏഴു വയസ്സേയുണ്ടായിരുന്നുളളൂ. എന്നിട്ടും അവയവദാനത്തിന്റെ മാഹാത്മ്യം അവനറിയാമായിരുന്നു. സ്‌കൂളില്‍ അവയവ ദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസില്‍ പറഞ്ഞത് കേട്ട് അവന്‍ വീട്ടില്‍ വന്നു, തന്റെ പേരും അവയവദാന ലിസ്റ്റില്‍ ചേര്‍ത്തോട്ടേ എന്നു സമ്മതം ചോദിച്ചു. പഠിച്ച വലിയ ആളാകുമ്പോള്‍ ഇതേ മേഖലയില്‍ തന്നെ ഉറച്ചു നില്ക്കണമെന്നാണ് അവന്‍ ആഗ്രഹിച്ചത്. പറയുന്നത് മസ്തിഷ്‌ക മരണം സംഭവിച്ച് ദയാന്റെ അമ്മയാണ്-മിലി.

സിഡ്‌നിയില്‍ താമസമാക്കിയ ഇന്ത്യന്‍ വംശജരായ കുടുംബം അവധി ആഘോഷിക്കാന്‍ ഇന്ത്യയിലെത്തിയപ്പോഴാണ് ഏഴു വയസ്സുകാരനായ ദയാന്‍ ഉദാനിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്. മരണത്തെ തുടര്‍ന്ന് തന്റെ ഹൃദയവും, വൃക്കകളും, കരളും ദാനം ചെയ്താണ് ആ കുരുന്ന് ഈ ലോകത്തു നിന്നും വേര്‍പ്പെട്ടു പോയത്. അത്യാസന്ന നിലയില്‍ കഴിഞ്ഞിരുന്ന നാലു ജീവനുകള്‍ക്ക് അവന്‍ വെളിച്ചമേകി കടന്നു പോയി. ഇന്ത്യയിലൂടെ ഉളള അവധിയാത്രകള്‍ക്കിടയില്‍ തലച്ചോറില്‍ രക്തം കട്ടി പിടിച്ചതിനെ തുടര്‍ന്നാണ് കുട്ടിയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങള്‍ക്കു മുന്‍പേ ദയാന്‍ തലവേദനയുളളതായി കുടുംബത്തെ അറിയിച്ചിരുന്നു.

എന്നാല്‍ അടിയന്തര ശസ്ത്രക്രീയ നടത്തിയെങ്കിലും ശനിയാഴ്ച ദയാന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. മകന്റെ മരണം ആ കുടുംബത്തെ തളര്‍ത്തിയെങ്കിലും അവയവദാനമെന്ന മഹത്തായ കര്‍മ്മത്തിന് ആ കുടുംബം ധീരതയോടെ മുന്നോട്ടു വരുകയായിരുന്നുവെന്ന് ഹിന്തുജ ഹോസ്പിറ്റലിലെ ട്രാന്‍സ് പ്ലാന്റ് കോര്‍ഡിനേറ്റര്‍ സുചേത ദേശായി വ്യക്തമാക്കി. ദയാന്റെ മരണം അറിഞ്ഞ് മണിക്കൂറുകള്‍ക്കുളളില്‍ തന്നെയാണ് അവയവദാനത്തിന് ഒരുക്കമാണെന്ന് ആ കുടുംബം അറിയിച്ചത്. dilated cardiomyopathy രോഗം ബാധിച്ച രണ്ടര വയസ്സുകാരിക്കാണ് ദയാന്റെ ഹൃദയം നല്കിയത്.

ഡി

Share this news

Leave a Reply

%d bloggers like this: