ഫേസ്ബുക്കിന്റെ ഇന്ത്യന്‍ മേധാവി കിര്‍തിക റെഡ്ഡി സ്ഥാനമൊഴിഞ്ഞു

 

ന്യൂഡല്‍ഹി: ഫേസ്ബുക്ക് ഇന്ത്യയുടെ മേധാവി കിര്‍തിക റെഡ്ഡി സ്ഥാനമൊഴിഞ്ഞു. ഫേസ്ബുക്കിന്റെ സ്വപ്ന പദ്ധതിയായ ഫ്രീ ബേസിക്‌സിന് ഇന്ത്യയില്‍ വിലക്കു നേരിട്ടതിനു പിന്നാലെയാണ് കിര്‍തിക സ്ഥാനമൊഴിയുന്നത്. യുഎസിലേക്ക് പോകുന്നതിനുവേണ്ടിയാണ് സ്ഥാനമൊഴിയുന്നതെന്ന് കൃതിക ഫേസ്ബുക്കിലൂടെ അറിയിച്ചെങ്കിലും ഇവര്‍ക്ക് പിന്‍ഗാമിയെ പ്രഖ്യാപിച്ചിട്ടില്ല. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കാനുള്ള നീക്കം ട്രായ് തടഞ്ഞതിനെ തുടര്‍ന്ന് ഫേസ്ബുക്ക് ഫ്രീ ബേസിക്‌സ് പദ്ധതി ഇന്ത്യയില്‍നിന്നു പിന്‍വലിച്ചിരുന്നു.

രാജിക്ക് ഫ്രീ ബേസിക്‌സിന് അനുമതി നിഷേധിച്ചതുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കിര്‍തിക നിഷേധിച്ചു.

Share this news

Leave a Reply

%d bloggers like this: