ഗുജറാത്തിലെ കച്ചില്‍ പാക് ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍

അഹമ്മദാബാദ് : ഗുജറാത്തിലെ കച്ചിലെ കോട്ടേശ്വര്‍ മേഖലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ബോട്ട് കണ്ടെത്തി.

അതേസമയം, കച്ചിലെ സൈനിക ക്യാംപിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയയാളെ അറസ്റ്റ് ചെയ്തു. തോക്കുകള്‍ നിറച്ച ബോട്ട് ച്ചിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി ദിവസങ്ങള്‍ക്കു ശേഷമാണ് ഈ പുതിയ സംഭവം.

കടലിലൂടെ ഇന്ത്യയിലേക്ക് അതിക്രമിച്ചു കയറാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങള്‍ അടുത്തിടെ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ജനുവരി ആദ്യം, സമാന വലുപ്പത്തിലുള്ള ബോട്ട് സര്‍ ക്രീക്ക് മേഖലയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ കോട്ടേശ്വറിനു സമീപം പഡാല ക്രീക്കില്‍ ഇതേപോലെ ഒരു മീന്‍പിടുത്ത ബോട്ട് കണ്ടെത്തിയിരുന്നു.
നവംബറില്‍ കച്ചിലെ ഹരാമി നല മേഖലയിലും രണ്ടു ബോട്ടുകള്‍ കണ്ടെത്തിയിരുന്നു.

2008ലെ മുംബൈ ഭീകരാക്രമണത്തില്‍ ഭീകരര്‍ ബോട്ടിലാണ് പാക്കിസ്ഥാനില്‍ നിന്ന് മുംബൈ തീരത്തെത്തിയത്. സമാന ശൈലിയില്‍
കടല്‍ മാര്‍ഗം ഇന്ത്യന്‍ തീരത്ത് എത്താനുള്ള പാക്ക് ശ്രമം 2014 ഡിസംബര്‍ 31ന് ഇന്ത്യന്‍ തീരസംരക്ഷണ സേന തകര്‍ക്കുകയും ചെയ്തിരുന്നു.

Share this news

Leave a Reply

%d bloggers like this: