ജലക്കരം എടുത്ത് കളയുന്നത്…വോട്ടെടുപ്പ് അടുത്ത ഏപ്രിലിലെന്ന് സൂചന

ഡബ്ലിന്‍: ജലക്കരം എടുത്ത് കളയുന്നതിന് വേണ്ടി പാര്‍ലമെന്‍റ് വോട്ടെടുപ്പ് അടുത്ത വര്‍ഷം ഏപ്രിലില്‍ ഉണ്ടാകാമെന്ന് റിപ്പോര്‍ട്ടുകള്‍. ഫിന ഗേല്‍ ഫിയന ഫാള്‍ ധാരണയില്‍ ഇക്കാര്യം ഉള്ളതായാണ് സൂചന.  ഇരു കക്ഷികളും ഈ വ്യവസ്ഥ അംഗീകരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  അടുത്ത ബഡ്ജറ്റില്‍ ജലക്കരം നല്‍കിയവര്‍ക്ക് അത് തിരിച്ച് നല്‍കുന്ന കാര്യവും പരിഗണിക്കുമെന്ന് ഫിയന ഫാള്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിന്‍ പറഞ്ഞാതായാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

ആറ് ആഴ്ച്ചത്തേക്ക് ജലക്കരം നിലവിലെ ധാരണപ്രകാരം മരവിപ്പിക്കുന്നുണ്ട്.  സര്‍ക്കാരിനുള്ള പിന്തുണയ്ക്കായി സ്വതന്ത്രരുമായി ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ ആഴ്ച്ചയില്‍ ധാരണയാവുകയും പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷ. ആരോഗ്യം, വിദ്യാഭ്യാസം, ഭവന വായ്പാ കുടിശ്ശിക തുടങ്ങിയ വിഷയങ്ങളില്‍ സ്വതന്ത്രരും ഫിന ഗേലും തമ്മില്‍ തര്‍ക്കമുണ്ട്. മൂന്ന് ബഡ്ജറ്റുകള്‍ക്കാണ് ഫിയന ഫാള്‍ ധാരണ.

അവിശ്വാസ പ്രമേയത്തെ പിന്തുണക്കില്ലെന്നാണ് ധാരണ. ബഡ്ജറ്റിനെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാരില്‍ പങ്കാളിയാകാന്‍ ഇല്ലെന്ന് ഫിയന ഫാള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നതാണ്.

എസ്

Share this news

Leave a Reply

%d bloggers like this: