ജിഷവധം: സഹോദരി ദീപയെ ചോദ്യംചെയ്ത് വിട്ടയച്ചു

പെരുമ്പാവൂര്‍: ജിഷവധക്കേസില്‍ സഹോദരി ദീപയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് വനിതാ പോലീസ് സംഘമെത്തി ആസ്പത്രിയി നിന്ന് ദീപയെ കൂട്ടിക്കൊണ്ടുപോയത്. പെരുമ്പാവൂര്‍ സ്റ്റേഷനിലെത്തിച്ച ദീപയെ കേസ് അന്വേഷിക്കുന്ന ഡി.വൈ.എസ്.പി ജിജിമോന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്തത്. സാധനങ്ങള്‍ തിരിച്ചറിയുന്നതിനാണ് ദീപയെ വിളിപ്പിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

അന്യസംസ്ഥാനക്കാരനായ ഒരു സുഹൃത്ത് തനിക്കില്ല എന്ന് ദീപ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ മറ്റ് ബന്ധുക്കളെ ചോദ്യംചെയ്തതില്‍ നിന്ന് അന്യസംസ്ഥാനക്കാരനായ ഭായിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിരുന്നു. ബംഗാള്‍ സ്വദേശിയായ ഈ ഭായിയെക്കുറിച്ച് ദീപക്ക് കൂടുതല്‍ എന്തെങ്കിലും അറിയാമോ എന്നും പോലീസ് അന്വേഷിച്ചതായാണ് വിവരം.

Share this news

Leave a Reply

%d bloggers like this: