ഡബ്ലിന്‍ സിറ്റിയില്‍സൈക്കിള്‍ ഉപയോഗം വര്‍ധിക്കുന്നു…

ഡബ്ലിന്‍: ഡബ്ലിന്‍ സിറ്റിയില്‍ യാത്രക്കായി സൈക്കിള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കാല്‌നട, സൈക്കിള്‍, പൊതു ഗതാഗത സര്‍വീസുകള്‍, ടാക്സി എന്നിവ ഉപയോഗിക്കുന്നത് കൂടുകയും പരിസ്ഥിതി സൗഹാര്‍ദപരമാവുകയും ആണ്.  ഇത്തരത്തില്‍ ഗതാഗത രീതിയില്‍ മാറ്റം വരുന്നത് ഗതാഗതകുരുക്കുകള്‍ കുറയുന്നതിന് ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2006ന് ശേഷം ഡബ്ലിനില്‍ സൈക്കിള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 125 ശതമാനം വര്ധിച്ചിട്ടുണ്ട്.

10,893  പേരായിരുന്നു 2015ല്‍ സൈക്കിള്‍ ഉപയോഗിച്ചത്.  2010ല്‍ മാത്രമാണ് 2006ന് ശേഷം സൈക്കിള്‍ ഉപയോഗം താഴന്നത്.  ഉപയോഗം കുറയാന്‍ കാരണം 2010ലെ ശൈത്യമായിരുന്നു.   പൊതുഗതാഗത സൗകര്യങ്ങളും സൈക്കിള്‍ പോലുള്ളവയുടെ ഉപയോഗവും 2015ല്‍ ഡബ്ലിന്‍ നഗരത്തില്‍ 66 ശതമാനം ആയിരുന്നു. 2014ന് ശേഷം പൊതുഗതാഗത സര്‍വീസ് ഉപയോഗം മേഖലയില്‍ കൂടിയത് 6.9 ശതമാനം ആണ്.  2015ല്‍ കാര്‍ ഉപയോഗം ഡബ്ലിനില്‍ സൈക്കിള്‍ ഉപയോഗത്തേക്കാള്‍ കൂടുതലായിരുന്നു. 53064 കാറുകള്‍ ഡബ്ലിനില്‍ പ്രവേശിച്ചതായാണ് കണക്കുകള്‍. Z

എസ്

Share this news

Leave a Reply

%d bloggers like this: