ഒളിംപിക്‌സിന് വിതരണം ചെയ്യുന്നത് 450000 ഗര്‍ഭനിരോധന ഉറകള്‍

റിയോ ഡി ജനീറോ: ലോകകായികമാമാങ്കത്തിന് വേദിയാകുന്ന ബ്രസീലില്‍ വിതരണം ചെയ്യുന്നത് 450000 ഗര്‍ഭനിരോധന ഉറകള്‍. ഫുട്‌ബോളിന്റെ ഈറ്റില്ലത്തില്‍ സുരക്ഷിത ലൈംഗികതയ്ക്കായാണ് 450,000 ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യുന്നത്. കായികപ്രേമത്തിനൊപ്പം മാംസനിബദ്ധാനുരാഗത്തിനും പേരുകേട്ട ബ്രസീലിലേക്ക് റിയോ ഒളിമ്പിക്‌സ് ലക്ഷ്യമിട്ടാണ് ഈ കരുതല്‍. സികയുടെയും എയ്ഡ്‌സിന്റെയും പശ്ചാത്തലത്തില്‍ ലണ്ടന്‍ ഒളിമ്പിക്‌സിനേക്കാള്‍ മൂന്ന് മടങ്ങ് കുടുതലാണ് ഇത്.

കഴിഞ്ഞ ഒളിമ്പിക്‌സിനേക്കാള്‍ വളരെ കൂടുതലായിരിക്കും ഇത്തവണത്തെ കരുതലെന്നതും ഇതാദ്യമായി സ്ത്രീകള്‍ക്കുള്ള ഉറകള്‍ കൂടി ലഭ്യമാക്കുന്നു എന്നതുമാണ് ഇത്തവണത്തെ പ്രത്യേകത. പുരുഷന്മാര്‍ക്കായി 350,000 ഉറകളും സ്ത്രീകള്‍ക്കായി 100,000 ഉറകളും വിതരണം ചെയ്യുന്നുണ്ട്. നാലു വര്‍ഷം മുമ്പ് നടന്ന ലണ്ടന്‍ ഒളിമ്പിക്‌സിനേക്കാള്‍ മൂന്ന് മടങ്ങ് കുടുതലായിരിക്കും ഇതെന്ന് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റി വ്യക്തമാക്കുന്നു. ഇതിനൊപ്പം 175,000 ലൂബ്രക്കന്റ് പാക്കറ്റുകളും വിതരണം ചെയ്യുന്നുണ്ട്.

കായികതാരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കുമായി 10,500 ഉറകള്‍ മാറ്റിവെച്ചിട്ടുണ്ട്. ഗെയിംസ് വില്ലേജില്‍ അത്‌ലറ്റുകള്‍ക്ക് ഇവ സൗജന്യമായി നല്‍കും. ഇതിന് പുറമേ ഇവ വേഗത്തില്‍ ലഭിക്കാന്‍ വെന്റിംഗ് മെഷീനും വെയ്ക്കുന്നുണ്ട്. ആഗസ്റ്റ് 5 ന് തുടങ്ങുന്ന ഒളിമ്പിക്‌സിനായി ജൂലൈ 24 നാണ് ഗെയിംസ് വില്ലേജ് തുറക്കുന്നത്. അതേസമയം സികാ വൈറസിന്റെ പശ്ചാത്തലത്തില്‍ ഗര്‍ഭനിരോധന സംവിധാനം ഒരുക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല. 2000 സിഡ്‌നി ഒളിമ്പിക്‌സില്‍ 100,000 മുതല്‍ 150,000 ലക്ഷം വരെയായിരുന്നു ഉറകള്‍ വിതരണം ചെയ്തതായി സാവോപോളോ പത്രം ഫോള്‍ഹാ ഡെ പോളോ പറഞ്ഞു.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: