വിസ്മയതരംഗമായി മുതുകാട് ഷോ ബ്രിട്ടനില്‍ ജൈത്രയാത്ര തുടങ്ങി; ശനിയാഴ്ച ഡബ്ലിനില്‍.

ഭാഷയ്ക്കും വര്‍ഗത്തിനും പ്രായത്തിനും അതീതമായി ഏവരെയും ഒരുപോലെ രസിപ്പിക്കുകയും ആനന്ദിപ്പിക്കുകയുംഅദ്ഭുതപ്പെടുത്തുകയും ചെയ്യുന്നൊരു കലയാണ് ജാലവിദ്യ. മാജിക് എന്ന കലയെ വ്യത്യസ്തമാക്കുന്നത് അതില്‍ അടങ്ങിയിരിക്കുന്ന വിസ്മയമാണ്.മലയാളികളായ നമുക്ക് മാജിക്ക് എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്ന മുഖം മുതുകാടിന്റെതാണ്. ഗോപിനാഥ് മുതുകാടിനെ ടിവിയില്‍ കാണുമ്പോള്‍ അദ്ധേഹത്തിന്റെ മാജിക്ക് നേരിട്ട് കാണാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. പത്ത് അംഗങ്ങള്‍ അടങ്ങുന്ന മുതുകാടിന്റെയും സംഘത്തിന്റെയും പ്രകടനം അയര്‍ലണ്ടിലെ പ്രവാസി മലയാളികള്‍ക്കും കുട്ടികള്‍ക്കും ലഭിക്കുന്ന വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും അപൂര്‍വ്വ അവസരമായിട്ടാണ് ് മലയാളി സമൂഹം കരുതുന്നത്.

മുതുകാടും സംഘവും മാജിക്ക്‌ഷോയുമായി ഇതാദ്യമായാണ് യു.കെ, യൂറോപ്പ് സന്ദര്‍ശനം നടത്തുന്നത്. യു കെ യില്‍ വിവിധ വേദികളിലായി ആരംഭിച്ച അദ്ധേഹത്തിന്റെ മാജിക്ക് ഷോയ്ക്ക് വന്‍ വരവേല്പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മുതുകാടിന്റെ ഇല്ല്യൂഷന്‍ ഷോ കാണാന്‍ എല്ലായിടത്തും വന്‍ ജനത്തിരക്കാണ്. ഇതാദ്യമായാണ് ഒരിന്ത്യന്‍ മാജിക്ക് സംഘം ഭാരതത്തിന്റെ പരമ്പരാഗത ഇന്ദ്രജാലത്തെ ലോക നെറുകയിലെത്തിക്കാനുള്ള ദൗത്യവുമായി യു.കെ, യൂറോപ്പ് സന്ദര്‍ശനം നടത്തുന്നത്. മാങ്ങയണ്ടി കുഴിച്ചിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ വന്‍മരമാക്കി വളര്‍ത്തുന്ന ഗ്രീന്‍ മംഗോ ട്രീയും, ഇന്ത്യന്‍ ബാസ്‌ക്കറ്റ് മാജിക്കും, ചെപ്പും പന്തും ജാലവിദ്യകളും മുതുകാട് ഷോയുടെ കൊഴുപ്പ് കൂട്ടിയ ഘടകങ്ങളായിരുന്നു. ബ്രിട്ടണില്‍ ഇതുവരെ അരങ്ങേറിയ ഷോകളില്‍ അവതരണ ശൈലിയിലും പുതുമയിലും ഷോയുടെ മികവിലും ഏറ്റവും മികച്ച ഷോ എന്നാണ് പ്രേക്ഷകര്‍ വിധിയെഴുതിയത്.

യു. കെ യില്‍ ജൈത്രയാത്ര തുടരുന്ന മജിഷ്യന്‍ ഗോപിനാഥ് മുതുകാടും സംഘവും ഒരുക്കുന്ന മെഗാമാജിക്ക് ഷോ അയര്‍ലണ്ടിലെ പ്രവാസി മലയാളികളുടെ മുന്‍പിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. മുതുകാട്‌സ് വേള്‍ഡ് ഓഫ് ഇല്ല്യൂഷന്‍സ് ജൂണ്‍ മാസം നാലിന് വൈകുന്നേരം അഞ്ചുമണിക്കാണ് അരങ്ങേറുന്നത്. യുകെയിലും അയര്‍ലണ്ടിലുമായി എട്ടു വേദികളിലായി അവതരിപ്പിക്കുന്ന മെഗാമാജിക്ക് ഷോയുടെ അയര്‍ലണ്ടിലെ ഏകവേദി ഡബ്ലിനിലെ ഗ്ലാസ്‌നെവിനിലുള്ള ഹെലിക്‌സ് തിയേറ്ററാണ്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഹെലിക്‌സ് തിയേറ്റര്‍ മാജിക് ഷോയുടെ മാറ്റ് വര്‍ധിപ്പിക്കും. ഡബ്ലിനു പുറത്തുള്ള മറ്റു കൗണ്ടികളിലെ മലയാളി സമൂഹങ്ങളോടൊപ്പം അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളിലുളള ഇന്ത്യന്‍ കമ്മ്യൂണിറ്റികള്‍ മുതുകാട് ഷോയ്ക്കായി കാത്തിരിക്കുകയാണ്. പരിമിതമായ ടിക്കട്ടുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്.

ടിക്കറ്റുകള്‍ ഓണ്‍ലൈന്‍വഴി റിസേര്‍വ് ചെയ്യുവാന്‍ സന്ദര്‍ശിക്കുക. www.malayalam.ie

കൂടുതല്‍ വിവരങ്ങള്‍ക്ക്

ബേബി പെരേപ്പാടന്‍ 087 2930719
വി.ഡി രാജന്‍ 087 0573885
മനോജ് മന്നാത്ത് 089 9515795

Share this news

Leave a Reply

%d bloggers like this: