ട്രംപിന്‍റെ അയര്‍ലന്‍ഡ് സന്ദര്‍ശനത്തില്‍ പ്രതിഷേധങ്ങള്‍ക്ക് സാധ്യത…

‍ഡബ്ലിന്‍:  യുഎസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറെടുക്കുന്ന റിപ്പബ്ലിക്കന്‍ ഡോണാള്‍ഡ് ട്രംപ് അയര്‍ലന്‍ഡ് സന്ദര്‍ശിക്കുമ്പോള്‍  പ്രതിഷേധങ്ങള്‍ക്ക് വേദിയൊരുങ്ങിയേക്കും. ഈ മാസം അവസാനം  ട്രംപ് വരുമെന്നാണ്  റിപ്പോര്‍ട്ടുകള്‍. ഇതേ സമയം തന്നെ യുഎസ് വൈസ് പ്രസിഡന്‍റ്  ജോ ബെയ്ഡെനും അയര്‍ലന്‍ഡില്‍ ഉണ്ടാകുമെന്നാണ് സൂചന.

ഏതാനും ദിവസം മുമ്പാണ് ഐറിഷ് പ്രധാനമന്ത്രി  എന്‍ഡ കെന്നി  ട്രംപിന്‍റെ ചില പ്രസ്താവനകള്‍  വംശീയവും അപകടകരവുമാണെന്ന് അഭിപ്രായപ്പെട്ടിരുന്നത്.  കഴിഞ്ഞ ദിവസം രാത്രിയിലാണ് ട്രംപ് വിവിധ ട്വീറ്റുകളിലൂടെ അയര്‍ലന്‍ഡ് സന്ദര്‍ശിക്കാനുള്ള ആലോചന വ്യക്തമാക്കിയിരുന്നു.  ഇതേ തുടര്‍ന്ന് ട്രംപിനെ പിന്തുണയ്ക്കുന്നവരും   എതിര്‍ക്കുന്നവരും  സാന്‍ ജോസില്‍ പ്രകടനം നടത്തുകയും ചെയ്തു.  സ്കോട് ലാന്‍റില്‍ പുതുക്കി പണിത ട്രംപ് ഗോള്‍ഫ് റിസോര്‍ട്  സന്ദര്‍ശിച്ചശേഷമായിരിക്കും അയര്‍ലന്‍ഡിലേക്ക് വരുന്നത്.

 ജൂണ്‍ 22 ന് സ്കോട് ലാന്‍റിലേക്ക് തിരിക്കുമെന്നാണ് കരുതുന്നത്.  ജൂണ്‍ 24നോ 25നോ  അയര്‍ലന്‍ഡില്‍ എത്തിയേക്കുമെന്നാണ്കരുതുന്നത്.  ബെയ്ഡന്‍  21-26നും ഇടയിലായി അയര്‍ലന്‍ഡില്‍ ഉണ്ടാകുമെന്നാണ്  വ്യക്തമാകുന്നത്.  വിദേശ കാര്യമന്ത്രി  ചാര്‍ലി ഫ്ലനഗാന്‍  ട്രംപ് സ്വന്തം നിലയിലായിരിക്കും സന്ദര്‍ശിക്കുകയെന്നാണ് മനസിലാക്കുന്നതെന്ന് പറയുന്നു.  എല്ലാ സന്ദര്‍ശകര്‍ക്കുമെന്ന പോലെ സന്തോഷകരമായി അയര്‍ലന്‍ഡില്‍ തങ്ങാന്‍ സാധിക്കട്ടെയെന്നും ആശംസിച്ചു.

നിക്ഷേപകനെന്ന നിലയില്‍ ട്രംപിനെ സ്വാഗതം ചെയ്യണമെന്നാണ് അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്.  കെന്നി ഏതാനും ദിവസം മുമ്പ് പ്രസ്താവിച്ചിരുന്നത്  യുഎസ് ജനങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ ട്രംപിന് ബദല്‍ ഉണ്ടെന്നായിരുന്നു.  ആന്‍റി ഓസ്ട്രിറ്റി അലൈന്‍സ് ട്രംപിന്‍റെ സന്ദര്‍ശനത്തിന് എതിരെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.  ഇത്തരത്തിലുള്ള രാഷ്ട്രീയക്കാര്‍ക്ക് രാജ്യത്ത് സ്വാഗതമില്ലെന്ന് വ്യക്തമായ സന്ദേശം നല്‍കേണ്ടതുണ്ടെന്നും ടിഡി പോള്‍ മര്‍ഫി പറയുന്നു.  എല്ലാ പശ്ചാതലത്തില്‍ നിന്നുമുള്ള ആയിരക്കണക്കിന് പേര്‍ യുഎസില്‍ പ്രതിഷേധിക്കുന്നതിനോട് ഐക്യ ദാര്‍ഡ്യംപ്രഖ്യാപിക്കുകയാണെന്ന് പോള്‍ മര്‍ഫി പറയുന്നു.  ഗ്രീന്‍ പാര്‍ട്ടി നേതാവ് ഇമോണ്‍ റിയാന്‍ സമാധാനപരമായി പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തു.  വിഭജനം സൃഷ്ടിക്കുന്ന ട്രംപിന‍്റെ കാഴ്ച്ചപാടുകളെ അയര്‍ലന്‍ഡ് തള്ളുമെന്ന് കാണിക്കേണ്ടതാണ്.

എസ്

Share this news

Leave a Reply

%d bloggers like this: