പരീക്ഷകള്‍ക്ക് പുതിയ ഓണ്‍ലൈന്‍ മാര്‍ക്കിംഗ് സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും

ഡബ്ലിന്‍: സ്റ്റേറ്റ് പരീക്ഷകള്‍ക്ക് ഈ വര്‍ഷം മുതല്‍ പുതിയ ഓണ്‍ലൈന്‍ മാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നു. പരമ്പരാഗത രീതിയില്‍ പേപ്പറുകള്‍ മാര്‍ക്കിടുന്നതിനു പകരം ഉത്തരക്കടലാസുകള്‍ സ്‌കാന്‍ ചെയ്ത് ഡിജിറ്റല്‍ ഇമേജുകളാക്കി അധ്യാപകരുടെ കംപ്യൂട്ടറിലേക്ക് അയച്ചു കൊടുക്കുന്നതാണ് പുതിയ രീതി.

അധ്യാപകര്‍ക്ക് വീട്ടിലെ കംപ്യൂട്ടറില്‍ നിന്ന് മാര്‍ക്കിടാനാകും. 26000 ത്തോളം കുട്ടികള്‍ എഴുതുന്ന ജൂനിയര്‍ സര്‍ട്ടിഫിക്കറ്റ് ഫ്രഞ്ച് ഹയര്‍ ലെവല്‍ പരീക്ഷയ്ക്കാണ് ആദ്യമായി പദ്ധതി നടപ്പാക്കുന്നത്. പദ്ധതി വിജയകരമാണെന്നു കണ്ടാല്‍ ഭാവിയില്‍ ഈ സംവിധാനം വിപുലപ്പെടുത്തും. പരീക്ഷണാടിസ്ഥാനത്തില്‍ എല്ലാ പരീക്ഷകളുടെയും ഒരു ശതമാനം പേപ്പറുകള്‍ ഇത്തരത്തിലാകും മാര്‍ക്കിടുക. അതിനായി അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ പേപ്പറുകള്‍ സമര്‍പ്പിക്കണം.

മാര്‍ക്കിടല്‍ ഡിജിറ്റലാകുന്നതോടെ തെറ്റുകള്‍ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ആണ് ലക്ഷ്യം. 120,000 ഓളം ലീവിംഗ്, ജൂനിയര്‍ സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥികള്‍ക്ക് നാളെ പരീക്ഷ ആരംഭിക്കും. 1990 നു ശേഷം ഇതാദ്യമായാണ് ഇത്രയും കുട്ടികള്‍ പരീക്ഷയെഴുതുന്നത്. 15000 പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. ഭിന്നശേഷിയുള്ള 10,000 ത്തോളം കുട്ടികള്‍ക്ക് പ്രത്യേക സൗകര്യങ്ങളേര്‍പ്പെടുത്തിയ കേന്ദ്രങ്ങളിലായിരിക്കും പരീക്ഷ.

-എജെ-

Share this news

Leave a Reply

%d bloggers like this: