സ്മാര്‍ട്ട് സിറ്റി മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്മാര്‍ട്ട് സിറ്റി അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മൂന്നു വര്‍ഷ സമയപരിധിക്കുള്ളില്‍ നിര്‍മാണ ജോലികള്‍ തീര്‍പ്പാക്കാനാണ് കൂടിക്കാഴ്ചയില്‍ ധാരണയായത്. 2020-നപ്പുറം ഒരുകാരണവശാലും പോകില്ല.

ഒരുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന രീതിയിലാകും സ്മാര്‍ട്ട്‌സിറ്റി വികസനം ആസൂത്രണം ചെയ്യുക. സ്മാര്‍ട്ട് സിറ്റിയുമായുള്ള കരാര്‍ പ്രകാരം 88 ലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടമാണ് നിര്‍മിക്കേണ്ടത്. ഇതില്‍ 67 ലക്ഷം ചതുരശ്ര അടി ഐടി കാര്യങ്ങള്‍ക്കും 21 ലക്ഷം ചതുരശ്ര അടി ഐടി ഇതര കാര്യങ്ങള്‍ക്കും വേണ്ടിയാകും. നിലവില്‍ ആറര ലക്ഷം ചതുരശ്ര അടി കെട്ടിടം മാത്രമാണ് നിര്‍മിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

അടുത്ത സ്മാര്‍ട്ട് സിറ്റി ബോര്‍ഡ് യോഗം ഓഗസ്റ്റ് ആറിന് കൊച്ചിയില്‍ ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

എംആര്‍

Share this news

Leave a Reply

%d bloggers like this: