പോര്‍ട്ട് ലീസില്‍ ഉപവാസപ്രാര്‍ത്ഥനയും രോഗശാന്തി ശുശ്രൂഷയും ശനിയാഴ്ച

വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ആദ്യ ശനിയാഴ്ചകളില്‍ നടത്തിവരാറുള്ള ഉപവാസ പ്രാര്‍ത്ഥനയുടെ ഭാഗമായി വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ശനിയാഴ്ച രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ പോര്‍ട്ട് ലീസിനടുത്ത് ഹീത്തിലുള്ള അസംപ്ഷന്‍ ദേവാലയത്തില്‍ നടക്കും. റവ.ഫാ. ജിയോ ചെമ്പരത്തി, റവ.ഫാ. സിജി പന്നകത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഉപവാസ പ്രാര്‍ത്ഥനയ്ക്കായി എത്തുന്ന കുട്ടികള്‍ക്ക് പ്രത്യേക ധ്യാനവും ആവശ്യമുള്ളവര്‍ക്ക് കൗണ്‍സലിങ്ങിനും കുമ്പസാരത്തിനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് മോനച്ചന്‍ (0877553271), സിജു (0863408825), അനീഷ് (0879726281) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: