വാട്ടര്‍ഫോര്‍ഡ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാള്‍ ഞായറാഴ്ച

വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മാര്‍ തോമാശ്ലീഹയുടെ ദുക്‌റോനോ പെരുന്നാള്‍ ജൂലൈ 3 ന് ഞായറാഴ്ച നടക്കും. രാവിലെ 10 മണി മുതല്‍ തുടങ്ങുന്ന പ്ര‘ാത പ്രാര്‍ത്ഥനയ്ക്കും തുടര്‍ന്ന് നടത്തുന്ന വി.കുര്‍ബാനക്കും മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വവും ഫാ. ജിനോ ജോസഫ്, ഫാ. ജോബിമോന്‍ സ്‌കറിയ എന്നിവര്‍ സഹകാര്‍മികത്വവും വഹിക്കും. എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ബിജു മത്തായി പാറേക്കാട്ടില്‍, ഫാ. ജോബിമോന്‍ സ്‌കറിയ, സെക്രട്ടറി സജി എബ്രഹാം, ട്രസ്റ്റി ആന്‍ഡ്രൂസ് ജോയി എന്നിവര്‍ അറിയിച്ചു.

_എസ്‌കെ_

Share this news

Leave a Reply

%d bloggers like this: