യു.എന്നിലെ വധശിക്ഷ വിരുദ്ധ പ്രമേയത്തിനെതിരെ ഇന്ത്യയുടെ വോട്ട്

രാജ്യങ്ങള്‍ വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള യു.എന്‍. പ്രമേയത്തിന് എതിരെ വോട്ട് ചെയ്ത് ഇന്ത്യ. രാജ്യങ്ങള്‍ക്ക് നിയമങ്ങളും ശിക്ഷകളും തീരുമാനിക്കാന്‍ അവകാശമുണ്ടെന്നും അതിനെ ചോദ്യം ചെയ്യുന്നതാണ് ഈ പ്രമേയമെന്നും യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധി മായങ്ക് ജോഷി വ്യക്തമാക്കി.

ഇന്ത്യയില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വങ്ങളായ കേസുകളില്‍ മാത്രമാണ് വധശിക്ഷ വിധിക്കുന്നത്. സമൂഹത്തെ ഞെട്ടിച്ച ഹീനമായ പ്രവര്‍ത്തികള്‍ക്കു മാത്രം. ഇന്ത്യന്‍ നിയമസംവിധാനത്തിന് എതിരായതിനാല്‍ യു.എന്നിലെ ഈ പ്രമേയത്തിന് എതിരായി വോട്ട് ചെയ്യുകയായിരുന്നുവെന്ന് ജോഷി അറിയിച്ചു. അതേസമയം 115 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പ്രമേയം അംഗീകരിക്കപ്പെടുകയും ചെയ്തു.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: