അമേരിക്ക വിട്ടുപോകുന്ന കമ്പനികള്‍ വലിയ വില കൊടുക്കേണ്ടി വരും താക്കീതുമായി ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്ക് വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് താവളം മാറ്റാനൊരുങ്ങുന്ന കമ്പനികള്‍ക്ക് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താക്കീത്. രാജ്യം വിട്ട് പോകാനൊരുങ്ങുന്ന കമ്പനികള്‍ വലിയ വില നല്‍കേണ്ടി വരുമെന്നാണ് ട്രംപ് അറിയിച്ചത്. യുഎസില്‍ തുടരുന്ന കമ്പനികള്‍ക്ക് നികുതി ഇളവ് ഉള്‍പ്പെടേയുള്ള ആനുകൂല്യങ്ങള്‍ നല്‍കുമെന്നും രാജ്യം വിടുന്ന കമ്ബനികള്‍ക്ക് വന്‍ നികുതി ചുമത്തുന്നതിന് പുറമേ രേഖാ പരിശോധന ഉള്‍പ്പെടേയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

അമേരിക്ക് വിട്ട് മെക്‌സിക്കോയില്‍ ചേക്കാറാനൊരുങ്ങിയ കാരിയര്‍ കമ്ബമ്പനി തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങിയതില്‍ ട്രംപ് അഭിനന്ദനങ്ങള്‍ അറിയിച്ചു. രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നത് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദ്ധാനങ്ങളിലൊന്നായിരുന്നു. അതിന്റെ ഭാഗമായാണ് ട്രംപ് പുതിയ നടപടികള്‍ സ്വീകരിക്കാനൊരുങ്ങുന്നത്.

ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ പല കമ്പനികളും തങ്ങളുടെ ആസ്ഥാനങ്ങള്‍ അമേരിക്കക്ക് പുറത്തേക്ക് മാറ്റാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് തടയിടാനാണ് ട്രംപ് രാജ്യം വിടുന്ന കമ്പനികള്‍ക്ക് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന ഭീഷണിയുമായി ട്രംപ് രംഗത്ത് വന്നിരിക്കുന്നത്.

 

 
എ എം

 

Share this news

Leave a Reply

%d bloggers like this: