ജീവനക്കാര്‍ക്ക് ആശ്വാസമായി അടുത്താഴ്ച ഗാല്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ആരോഗ്യ മന്ത്രിയുടെ സന്ദര്‍ശനം

ഗാല്‍വേ: ഗാല്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് സന്ദര്‍ശിക്കാനിരിക്കെയാണ്. അദ്ദേഹം ആശുപത്രിയിലെ രണ്ടാമത്തെ അത്യാഹിതവിഭാഗം ആരംഭിക്കാനുള്ള പ്രഖ്യാപനം നടത്തുമെന്ന പ്രതീക്ഷയിലാണെന്നു നേഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്സ് ഓര്‍ഗനൈസേഷന്‍. ആശുപത്രിയില്‍ 71 രോഗികള്‍ ട്രോളികള്‍ക്കായി ഇപ്പോഴും കാത്തു നില്‍ക്കുകയാണ്.

പ്രതിസന്ധിയിലായ ആശുപത്രിക്കു കഴിഞ്ഞ ദിവസം ഡെലിവറി യുണിറ്റ് ലഭ്യമാക്കിയ ആശ്വാസത്തിലാണ് ഇവിടുത്തെ ജീവനക്കാര്‍. പരിധിയിലധികം രോഗികളെ ചികിത്സിക്കേണ്ടി വരുന്ന നേഴ്സുമാരും ഒരുപാട് കഷ്ടതകള്‍ അനുഭവിക്കുന്നുണ്ട്. അടുത്ത തിങ്കളാഴ്ച ആശുപത്രിയിലെത്തുന്ന മന്ത്രിയെ പ്രതീക്ഷിച്ചിരിക്കുകയാണ് ജീവനക്കാര്‍ ഇപ്പോള്‍.

എ എം

Share this news

Leave a Reply

%d bloggers like this: