ബ്രിട്ടനിലെ പ്രസവിക്കുന്ന ആദ്യ പുരുഷനാകാനൊരുങ്ങി ഹെയ്ഡന്‍ ക്രോസ്

ലണ്ടന്‍: കുഞ്ഞിനു ജന്മം നല്കുന്ന ബ്രിട്ടനിലെ ആദ്യ പുരുഷനാകാനൊരുങ്ങുകയാണ് ഹെയ്ഡന്‍ ക്രോസ് എന്ന ഇരുപതുകാരന്‍. സമൂഹ മാധ്യമത്തിലൂടെ നടത്തിയ അഭ്യര്‍ത്ഥന പ്രകാരം അജ്ഞാതനായ ദാതാവ് നല്കിയ ബീജം ഉപയോഗിച്ച്‌ ഇപ്പോള്‍ നാലു മാസം ഗര്‍ഭാവസ്ഥയിലാണ് ഹെയ്ഡന്‍.

ഹോര്‍മോണ്‍ ചികിത്സ തേടുന്ന ക്രോസ് നിയമപരമായി മൂന്നു വര്‍ഷമായി പുരുഷനായാണ് ജീവിക്കുന്നത്. എന്നാല്‍,  ക്രോസിന്‍െറ അണ്ഡം സൂക്ഷിക്കാന്‍ നാഷനല്‍ ഹെല്‍ത്ത് സര്‍വിസ് തയാറാകാത്തതിനെ തുടര്‍ന്ന് പുരുഷനിലേക്കുള്ള പരിവര്‍ത്തനം പാതി നിര്‍ത്തിയാണ് ഗര്‍ഭം ധരിച്ചത്. 4,000 പൗണ്ട് ചെലവുവരുമെന്ന കാരണത്താലാണ് നാഷനല്‍ ഹെല്‍ത്ത് സര്‍വിസ് അണ്ഡം സൂക്ഷിക്കാന്‍ തയാറാകാതിരുന്നത്.സ്ത്രീയായി ജനിച്ച ഹെയ്ഡന്‍ പിന്നീട് ഹോര്‍മോണ്‍ ചികിത്സയിലൂടെ പുരുഷനായി മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു.

പ്രസവ ശേഷം ശസ്ത്രക്രിയയിലൂടെ പൂര്‍ണ്ണമായും പുരുഷനാകാനാണ് ഹെയ്ഡന്റെ തീരുമാനം.അതിനു മുന്നേ ഒരു കുഞ്ഞിനെ വേണമെന്നുള്ള ആഗ്രഹം മൂലമാണ് ഇപ്പോള്‍ പ്രസവിക്കാന്‍ തയ്യാറെടുക്കുന്നത്. യഥാവിധി ഗര്‍ഭധാരണം നടത്താനുള്ള പണം ഇല്ലാതിരുന്നതിനാല്‍ ആശുപ്രത്രിയിലെത്തി ഒരു സിറിഞ്ച് ഉപയോഗിച്ചാണ് ഹെയ്ഡന്‍ ബീജസങ്കലനം നടത്തിയത്.ഹോര്‍മോണ്‍ ചികിത്സ ആംഭിച്ചശേഷം ഹെയ്ഡന്റെ മുഖത്ത് രോമങ്ങള്‍ മുളയ്ക്കുകയും പുരുഷന്മാരുടേതു പോലെ ശബ്ദം ഉണ്ടാവുകയും ചെയ്തു.പ്രസവശേഷം സ്തനങ്ങള്‍ സര്‍ജറിയിലൂടെ നീക്കം ചെയ്യാനും അണ്ഡാശയം നീക്കം ചെയ്യാനുമാണ് തീരുമാനം. അതോടെ പൂര്‍ണ്ണമായും പുരുഷനായി മാറും ഹെയ്ഡന്‍.

ഫേസ്ബുക്ക് വഴിയാണ് ബീജദാതാവിനെ ഹെയ്ഡന്‍ ക്രോസ് കണ്ടത്തെിയത്. ആദ്യ ഘട്ടത്തില്‍തന്നെ ഗര്‍ഭം ധരിച്ച ക്രോസിന്‍െറ കുഞ്ഞിന് 16 ആഴ്ച വളര്‍ച്ചയത്തെി. താന്‍ സമ്മിശ്രവികാരമാണ് അനുഭവിക്കുന്നതെന്നും ഗര്‍ഭം ധരിച്ചതോടെ പുരുഷനിലേക്കുള്ള മാറ്റം പാതിനിന്നതായും ക്രോസ് പറഞ്ഞു.

 

https://youtu.be/y1oSkVPlops
എ എം

Share this news

Leave a Reply

%d bloggers like this: