തേര്‍ഡ് ലെവല്‍ കോഴ്സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 1: വൈകിട്ട് 5.15 വരെ

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ തേര്‍ഡ് ലെവല്‍ കോഴ്സുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന് വൈകിട്ട് 5.15 ന് അവസാനിക്കും. തേര്‍ഡ് ലെവല്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ CAO വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കണം. പതിനായിരത്തോളം അപേക്ഷകള്‍ അവസാന ദിനമായ ഇന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതായി സെന്‍ട്രല്‍ ആപ്ലിക്കേഷന്‍ ഓഫീസ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം 75,000 അപേക്ഷകള്‍ ലഭിച്ചിരുന്ന സ്ഥാനത്ത് ഈ വര്‍ഷം അപേക്ഷകര്‍ വര്‍ദ്ധിക്കാനുള്ള സാഹചര്യമുണ്ടെന്ന് ഐറിഷ് യൂണിവേഴ്‌സിറ്റികള്‍ വിലയിരുത്തുന്നു. വിദ്യാര്‍ത്ഥികള്‍ ശ്രദ്ധാപൂര്‍വം വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാത്ത പക്ഷം അപേക്ഷകള്‍ റദ്ദാവാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കാനും CAO നിര്‍ദ്ദേശിക്കുന്നു. കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നതിലും അതീവ ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പുണ്ട്.

രാജ്യത്ത് തേര്‍ഡ് ലെവല്‍ പഠനത്തിന് തിരഞ്ഞെടുക്കുന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ തുടര്‍ന്ന് പഠിക്കാന്‍ വിസമ്മതം അറിയിക്കുന്ന കേസുകളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി കഴിഞ്ഞ വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്‍ജിനിയറിങ്, കണ്‍സ്ട്രക്ഷന്‍, ബിസിനസ്സ് എന്നീ പഠന വിഷയങ്ങള്‍ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. change of mind അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ജൂലൈ വരെ സമയം അനുവദിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: