ഐറിഷ് സ്ത്രീകളില്‍ സിസേറിയന്‍ താത്പര്യം കൂടിവരുന്നു

യാതൊരു ആരോഗ്യപ്രശ്നങ്ങളും ഇല്ലെങ്കിലും സ്വാഭാവിക പ്രസവത്തിന് ശ്രമിക്കാതെ സിസേറിയന്‍ മതിയെന്ന് ഡോക്ടറോട് ആവശ്യപ്പെടുന്നവരുടെ എണ്ണം അയര്‍ലണ്ടില്‍ വര്‍ദ്ധിക്കുകയാണെന്ന് പഠനം റിപ്പോര്‍ട്ടുകള്‍. യൂറോപ്പ്യന്‍ സ്ത്രീകളില്‍ സിസേറിയന്‍ പ്രസവ നിരക്ക് കുടുതല്‍ അയര്‍ലന്റിലാണെന്ന് അടുത്തിടെ നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഡബ്ലിന്‍ ട്രിനിറ്റി കോളേജും അളവ് നാഷണല്‍ യൂണിവേഴ്സിറ്റിയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. അയര്‍ലണ്ടില്‍ ഇന്ന് നടക്കുന്ന ഗൈനക്കോളജി വിദഗ്ധരുടെ കോണ്‍ഫറന്‍സില്‍ ഈ റിപ്പോര്‍ട്ടുകള്‍ പ്രധാന ചര്‍ച്ചാ വിഷയമായിരിക്കും.

2014 ല്‍ 24.6 ശതമാനമായിരുന്ന സിസേറിയന്‍ നിരക്ക് 2015 ല്‍ 32.3 ശതമാനത്തില്‍ എത്തിചേര്‍ന്നു. 2016 ല്‍ ഇത് 39 ശതമാനമായി വര്‍ദ്ധിക്കുകയും ചെയ്തു. ആദ്യമായി മാതാവാകുന്നവരില്‍ 90 ശതമാനം സ്ത്രീകളും സി-സെക്ഷന്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നവരാണ്. യു.കെ, സ്വീഡന്‍, നെതര്‍ലാന്‍ഡ്, ബെല്‍ജിയം, ജര്‍മ്മനി, ഇറ്റലി, അയര്‍ലണ്ട് എന്നീ രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ സ്വാഭാവിക പ്രസവം ഇഷ്ടപ്പെടാത്തവരില്‍ ഒന്നാം സ്ഥാനത്ത് അയര്‍ലന്റാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: