അമേരിക്കന്‍ പതാകയില്‍ 51 നക്ഷത്രങ്ങളോ ? തെറ്റ് പറ്റിയത് യൂറോപ്യന്‍ യൂണിയന്

അമെരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഇ.യു ആസ്ഥാനത്ത് തിങ്കളാഴ്ച വന്നെത്തിയത് തികച്ചും സ്വാഭാവികമായാണ്. എന്നാല്‍ അസ്വാഭാവികമായി ചിലത് കണ്ടുപിടിച്ചതാകട്ടെ ബ്രസല്‍സില്‍ മാധ്യമങ്ങളും. ഇരുവരും പരസ്പരം ഹസ്തദാനം ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ രണ്ട് പതാകകളുണ്ട്. ഒന്ന് ഇയു വിന്റേയും മറ്റേത് യുഎസിന്റേയും. ആദ്യ കാഴ്ചയില്‍ അപാകതയൊന്നുമില്ലെങ്കിലും പതാകയെ സൂക്ഷ്മമായി നിരീക്ഷിച്ചവര്‍ ഞെട്ടി. കാരണം അമേരിക്കന്‍ പതാകയില്‍ 50 നക്ഷത്രങ്ങള്‍ക്ക് പകരം 51 നക്ഷത്രങ്ങള്‍ ഉണ്ടായിരുന്നു.

അമേരിക്കയിലെ ഓരോ സംസ്ഥാനത്തെയും പ്രതിനിധീകരിച്ച് 50 നക്ഷത്രങ്ങളുള്ള പതാകയില്‍ യഥാര്‍ത്ഥത്തില്‍ 9 വരികളിലായി 5,6 നക്ഷത്രങ്ങള്‍ മാറി മാറി ചേര്‍ക്കാറാണ് പതിവ്. എന്നാല്‍ ഇയു ആസ്ഥാനത്ത് ആദ്യ മൂന്ന് വരിയില്‍ 9 നക്ഷത്രങ്ങളും അടുത്ത മൂന്ന് വരിയില്‍ 8 നക്ഷത്രങ്ങള്‍ വീതവുമാണ് ചേര്‍ത്തിരുന്നത്. മറ്റ് ചിഹ്നങ്ങളൊന്നും മാറിയിട്ടുമില്ല. ഇയു വിന്റെ പതാക ശരിയായ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ സംഭവം ശ്രദ്ധയില്‍ പെടുത്തിയെങ്കിലും വിശദ്ധീകരണം നല്‍കാന്‍ ഇയു അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

അമേരിക്കയില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് ട്രംപ് ഭരണകൂടത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞു. ബ്രസല്‍സില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പെന്‍സ്. മാധ്യമങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിനെ ന്യായീകരിച്ച് പെന്‍സ് രംഗത്തെത്തിയത്. മാധ്യമങ്ങള്‍ വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍നല്‍കുന്നതു കൊണ്ടാണ് ട്രംപ് മാധ്യമങ്ങളെ വിമര്‍ശിച്ചതെന്ന് പെന്‍സ് പറഞ്ഞു.

ഭരണപരമായ കാര്യങ്ങളടക്കം ജനങ്ങളോട് നേരിട്ട് സംവദിക്കുന്നയാളാണ് ട്രംപെന്നും എന്നാല്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ വളച്ചൊടിക്കുന്നത് തുടരുകയാണെന്നും പെന്‍സ് കുറ്റപ്പെടുത്തി. മാധ്യങ്ങളെ കഴിഞ്ഞ ദിവസം ട്രംപ് വ്യാജവാര്‍ത്തകളുടെ സൃഷ്ടാക്കള്‍ എന്ന് വിളിച്ചതിനെതിരെയാണ് ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. ന്യൂയോര്‍ക്ക് ടൈംസ്, സിഎന്‍എന്‍, എന്‍ബിസി, എബിസി, സിബിഎസ് എന്നീ മാധ്യമങ്ങളെ പേരെടുത്തു പറഞ്ഞു കൊണ്ടായിരുന്നു ട്രംപിന്റെ വിമര്‍ശനം. ഈ മാധ്യമങ്ങള്‍ തന്റെ മാത്രമല്ല അമേരിക്കന്‍ ജനതയുടെ മുഴുവന്‍ ശത്രുവാണെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: