എസ്ബിഐ എടിഎമ്മില്‍ നിന്ന് ലഭിച്ച 2000-ത്തിന്റെ നോട്ടുകളില്‍ രേഖപ്പെടുത്തിയത് ‘ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ’യെന്ന്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മില്‍ നിന്ന് ലഭിച്ച 2,000-ത്തിന്റെ നോട്ടുകളില്‍ ഗുരുതരമായ പിഴവുകള്‍. ‘റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ’ എന്നതിന് പകരം നോട്ടുകളില്‍ രേഖപ്പെടുത്തിയത് ‘ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ’ എന്നാണ്. കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന യുവാവിനാണ് ഈ നോട്ടുകള്‍ ലഭിച്ചത്.

ഈ മാസം ആറാം തിയ്യതിയായിരുന്നു സംഭവം. 8,000 രൂപയാണ് ഇയാള്‍ എടിഎമ്മില്‍ നിന്ന് പിന്‍വലിച്ചത്. പിന്‍വലിച്ച ശേഷം നോട്ടുകള്‍ പരിശോധിച്ചപ്പോഴാണ് ഗുരുതരമായ പിഴവുകള്‍ ശ്രദ്ധയില്‍ പെട്ടത്. പത്തോളം ഗുരുതരമായ പിഴവുകളാണ് വിശദമായി പരിശോധിച്ചപ്പോള്‍ നോട്ടുകളില്‍ കണ്ടെത്തിയത്.

ഒരു നോട്ടില്‍ പോലും രൂപയുടെ ചിഹ്നം ഇല്ലായിരുന്നു. മാത്രമല്ല നോട്ടുകളില്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ഊര്‍ജ്ജിത് പട്ടേലിന്റെ ഒപ്പ് ഇല്ലായിരുന്നു. ചില നോട്ടുകളില്‍ ഭാരതീയ റിസര്‍വ്വ് ബാങ്ക് എന്നതിന് പകരം ഭാരതീയ മനോരഞ്ജന്‍ ബാങ്ക് എന്നാണ് രേഖപ്പെടുത്തിയത്. ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തിയ നോട്ടുകള്‍ക്ക് ഗ്യാരന്റി നല്‍കുന്നത് കുട്ടികളുടെ സര്‍ക്കാറാണ്.
എ എം

Share this news

Leave a Reply

%d bloggers like this: