നോമ്പ് കാല ധ്യാനം നാളെ ആരംഭിക്കുന്നു.സഖറിയാസ് മോര്‍ പീലക്‌സീനോസ്തിരുമേനിയും, തൂത്തൂട്ടി ധ്യാന കേന്ദ്രം അംഗങ്ങളും അയര്‍ലണ്ടിലെത്തി.

ഡബ്ലിന്‍ / എന്നിസ്: സെന്റ് ജോര്‍ജ്ജ് സിറിയന്‍ ഓര്‍ത്തൊഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന നോമ്പ് കാല ധ്യാനത്തിന് നേത്യത്വം നല്കുവാനായി അഭി. സഖറിയാസ് മോര്‍ പീല്ലക്‌സിനോസ് തിരുമേനിയുടെ നേത്യത്വത്തിലുള്ള തൂത്തുട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാന കേന്ദ്രത്തിന്റെ അംഗങ്ങള്‍ അയര്‍ലണ്ടിലെത്തി. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍, അഭി. തിരുമേനിയേയും സംഘാംഗങ്ങളേയും ഭദ്രാസന സെക്രട്ടറി ബഹു. ജിനോ ജോസഫ് അച്ചന്റേയും, ജോബില്‍ ശെമ്മാശ്ശന്റേയും നേത്യത്വത്തില്‍ വിശ്വാസികള്‍ സ്വീ?കരിച്ചു.

മാര്‍ച്ച് 17 (നാളെ), 18, 19 തീയതികളിലായി, എന്നിസ്സിലുള്ള സെന്റ് ഫ്‌ലാന്നന്‍സ് കോളേജില്‍ വച്ചാണ് നോമ്പ് കാല ധ്യാനം നടത്തപ്പെടുന്നത്. ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ ക്യത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് ഇടവക മാനേജിങ്ങ് കമ്മിറ്റി അറിയിച്ചു.

അഭി. തിരുമേനിയോടൊപ്പം ബഹു. കുരിയന്‍ പി. കെ. അച്ചന്‍, ബഹു. കുര്യാക്കോസ് കൊള്ളന്നൂര്‍ അച്ചന്‍ (റോം), ബഹു. ബിജു പാറേക്കാട്ടില്‍ അച്ചന്‍, ബഹു. ജിനോ ജോസഫ് അച്ചന്‍, ബഹു. ജോബി സ്‌കറിയ അച്ചന്‍ എന്നിവര്‍ ധ്യാന യോഗത്തിന് നേത്യത്വം നല്കും.

കുട്ടികള്‍ക്കായുള്ള ആത്മീയ ശുശ്രൂഷകള്‍ക്ക് ബഹു. ജോര്‍ജ്ജ് അഗസ്റ്റിന്‍ അച്ചന്‍ നേത്യത്വം നല്കുന്ന വോയിസ് ഓഫ് പീസ് മിനിസ്ട്രി നേത്യത്വം നല്കും.

ധ്യാനം നടക്കുന്ന സെന്റ് ഫ്‌ലാനന്‍സ് കോളേജില്‍ ലഭ്യമായ താമസ സൗകര്യങ്ങള്‍ ഇതിനോടകം തന്നെ രജിസ്റ്റര്‍ ചെയ്തവര്‍ക്കായി നല്കിയതിനാല്‍, ഇനിയും പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമീപ പ്രദേശങ്ങളിലുള്ള ഹോട്ടലുകളിലും മറ്റും അക്കൊമൊഡേഷന്‍ കണ്ടെത്താവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: