സ്ത്രീകളെ കുമ്പസരിപ്പിക്കാനുള്ള അവകാശം കന്യാസ്ത്രീകള്‍ക്ക് നല്‍കണമെന്ന ആവശ്യമുയര്‍ത്തി സത്യാഗ്രഹം

സ്ത്രീകളെ കുമ്പസരിപ്പിക്കാനുള്ള അവകാശം കന്യാസ്ത്രീകള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഹൗസിന് മുന്നില്‍ സത്യാഗ്രഹം.
കേരള കാത്തലിക് റിഫോര്‍മേഷന്‍ മൂവ്‌മെന്റ് (കെ.സി.ആര്‍.എം.) പ്രവര്‍ത്തകര്‍ ബിഷപ്പ് ഹൗസിനു മുന്‍പില്‍ സത്യാഗ്രഹ സമരം നടത്തിയത്.ലൈംഗിക പീഡന കേസുകളിലെ കുറ്റവാളികളെ സഭ സംരക്ഷിക്കരുതെന്നും ആവശ്യം ഉയര്‍ന്നു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പുരോഹിതന്മാര്‍ പ്രതികളാകുന്ന സാഹചര്യത്തിലാണ് സ്ത്രീകളെ കുമ്പസരിപ്പിക്കുന്നതിനുള്ള അവകാശം സ്ത്രീകള്‍ക്കായിരിക്കണമെന്ന ആവശ്യം ഉയരുന്നത്. കുമ്പസാരം വിശ്വാസികള്‍ക്ക് ആരാധനയുടെ ഭാഗമാണ്. എന്നാല്‍ സ്ത്രീകളെ കുമ്പസരിപ്പിക്കാനുള്ള ധാര്‍മികമായ അധികാരം പുരോഹിതര്‍ക്ക് നഷ്ടപ്പെട്ടതായി ആരോപിച്ചാണ് സ്ത്രീകളെ കുമ്പസരിപ്പിക്കാനുള്ള അവകാശം കന്യാസ്ത്രീകള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെടുന്നത്.

കൊട്ടിയൂരില്‍ വൈദികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിന്റെയും, സഭയ്ക്ക് കളങ്കം വരുത്തുന്ന രീതിയിലുയര്‍ന്ന ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് കൊച്ചിയില്‍ ധര്‍ണ്ണ സംഘടിപ്പിച്ചത്. കൊട്ടിയൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പള്ളികളിലും പള്ളിമേടയിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ മാനന്തവാടി രൂപത നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

സ്ത്രീകളെ കുമ്പസാരിക്കാന്‍ കന്യാസ്ത്രീകളെ അനുവദിക്കണമെന്ന ആവശ്യം ഇതിനു മുന്‍പും ഉയര്‍ന്നിരുന്നു. എന്നാല്‍ കൊട്ടിയൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം വീണ്ടുമുയര്‍ന്നിരിക്കുന്നത്. കുമ്പസാരിപ്പിക്കാന്‍ കന്യാസ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കത്തോലിക്ക സഭാനവീകരണ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കൊച്ചിയില്‍ ധര്‍ണ്ണ സംഘടിപ്പിച്ചത്.

Share this news

Leave a Reply

%d bloggers like this: