തേര്‍ഡ് ലെവല്‍ വിദ്ധ്യാര്‍ത്ഥികള്‍ സ്വന്തമായി ബിസിനസ്സ് തുടങ്ങാന്‍ പ്രാപ്തരാണോ ?

ഡബ്ലിന്‍: ഐറിഷ് വിദ്യാഭ്യസ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ ബിസിനസ്സ് പടുത്തുയര്‍ത്താന്‍ മാത്രം പരിശീലിപ്പിക്കപ്പെട്ടില്ലെന്നു പഠനങ്ങള്‍. ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി എന്റര്‍പ്രൈസര്‍ സ്പിരിറ്റ് സ്റ്റുഡന്‍സ് എന്ന സംഘടന നടത്തിയ ആഗോള പഠനത്തിലാണ് അയര്‍ലന്‍ഡ് വിദ്യാര്‍ത്ഥികള്‍ സ്വന്തമായി സംരംഭം തുടങ്ങാന്‍ മടികാണിക്കുന്നു എന്ന പഠനറിപ്പോര്‍ട്ട് വന്നത്. 50 രാജ്യങ്ങളില്‍ നിന്ന് 12 ,2000 വിദ്യാര്‍ത്ഥികളെയാണ് ഗവേഷണത്തിന് വിധേയമാക്കിയത്. അയര്‍ലണ്ടില്‍ നടത്തിയ പഠനത്തില്‍ 6 വിദ്യാര്‍ത്ഥികളില്‍ ഓരോരുത്തര്‍ മാത്രമാണ് സ്വന്തമായി ബിസിനസ്സ് എന്ന ലക്ഷ്യം നിറവേറ്റാന്‍ തയ്യാറായിട്ടുള്ളത്.

4 വിദ്യാര്‍ത്ഥിളെ കണക്കിലെടുത്താല്‍ അതില്‍ മൂന്നുപേരും ബിസിനസ്സിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും മാനസികമായി തയാറായിട്ടില്ല. പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബിരുദ ബിരുദാനന്തര തലത്തില്‍ വിധയര്‍ത്തികള്‍ക്ക് സമഗ്രമായ പരിശീലനം ലഭ്യമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടന്‍ കോളേജുകളോട് ആവശ്യപെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികളില്‍ നേതൃത്വ ഗുണ വികസനം വളര്‍ത്താന്‍ ആവശ്യമായ പരിശീലനമായിരിക്കണം നല്‍കേണ്ടതെന്ന് അദ്ദേഹം ഊന്നി പറഞ്ഞു.

ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി ബിസിനസ്സ് സ്‌കൂള്‍, കോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ലെറ്റര്‍ കെന്നി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ലീമെറിക് യൂണിവേഴ്‌സിറ്റി തുടങ്ങി 800 വിധയര്‍ത്തികളാണ് അയര്‍ലണ്ടില്‍ പഠനത്തിന് വിധേയമാക്കപ്പെട്ടത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: