എം ജെ എസ് എസ് എ അയര്‍ലന്റ് റീജിയന്‍ ബാലകലോത്സവം മെയ് 6 നു ദ്രോഹഡയില്‍

അയര്‍ലണ്ടിലെ യാക്കോബായ ഇടവക പള്ളികളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് എം ജെ എസ് എസ് എ അയര്‍ലന്റ് റീജിയന്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ബാലകലോത്സവം 2017 മെയ് 6 ശനിയാഴ്ച്ച ദ്രോഹഡ മാര്‍ അത്താനാസിയോസ് പള്ളിയില്‍ ( ഔവര്‍ ലേഡീസ് കോളേജ്, ഗ്രീന്‍സ് ഹില്‍, ദ്രോഹഡ) വച്ച് നടത്തപ്പെടുന്നു. കുട്ടികളെ സീനിയര്‍ ഇന്‍ഫന്റ്, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളായി തിരിച്ച് സംഗീതം, പ്രസംഗം, അരാധനാഗീതം (മലയാളം , സുറിയാനി), തങ്കവാക്യം, ബൈബിള്‍ ടെസ്റ്റ്, ബൈബിള്‍ ക്വിസ്സ് തുടങ്ങിയ മത്സരങ്ങള്‍ നടത്തപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ അതാത് സണ്ഡേസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരില്‍ നിന്നും ലഭിക്കുന്നതാണ്

ഫാ. ബിജു മത്തായി പാറെക്കാട്ടില്‍ ഡയറക്ടര്‍ 089 423 9359
ജൂബി ജോണ്‍ സെക്രട്ടറി 087 943 2857

Share this news

Leave a Reply

%d bloggers like this: