ഇന്ത്യയില്‍ നിന്നുള്ള ആനക്കൊമ്പ് കൊണ്ട് സെക്‌സ് ടോയ്; കണ്ടെത്തിയത് വിക്ടോറിയന്‍ കാലത്തെ അപൂര്‍വ സ്വത്ത്

ലൈംഗിക കളിപ്പാട്ടങ്ങള്‍ ഇക്കാലഘട്ടത്തിന്റെ കണ്ടെത്തലാണെന്നായിരുന്നു അടുത്തിടെ വരെയുള്ള ധാരണ. എന്നാല്‍ വിക്ടോറിയന്‍ കാലഘട്ടത്തില്‍ മുതല്‍ ലൈംഗിക കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കപ്പെട്ടിരുന്നുവെന്നതിന്റെ തെളിവുകള്‍ ലഭിച്ചു. ആനക്കൊമ്പില്‍ നിര്‍മ്മിച്ച ഒരു ലൈംഗിക കളിപ്പാട്ടമാണ് ഡബ്ലിനിലെ ഒരു ആംഗ്ലോ-ഐറിഷ് കുടുംബം തങ്ങളുടെ കുടുംബ വീട്ടില്‍ നിന്നും കണ്ടെത്തിയത്.

പുരാതനവും വളരെ പ്രശസ്തവുമായ ഈ കുടുംബത്തിലെ ചില പഴയ വസ്തുക്കള്‍ ലേലത്തിന് വയ്ക്കാന്‍ ഇവര്‍ അടുത്തിടെയാണ് തീരുമാനിച്ചത്. നൂറോളം പുരാതന വസ്തുക്കള്‍ ഇതിനായി കുടുംബ വീട്ടില്‍ നിന്നും ശേഖരിക്കുകയും ചെയ്തു. കൗണ്‍ടി മീതിലെ ഓള്‍ഡ് കാസില്‍ ആണ് ഇവ ലേലത്തിന് വച്ചത്. കുടുംബത്തിലെ ഒരംഗമാണ് മേശയ്ക്കുള്ളില്‍ നിന്നും ആനക്കൊമ്പിലുള്ള ലൈംഗിക കളിപ്പാട്ടം കണ്ടെത്തിയത്. അഞ്ഞൂറ് യൂറോ (ഏകദേശം 35,000 രൂപ) അടിസ്ഥാന വില നിശ്ചയിച്ചിരുന്ന ഇതിന് 800 യൂറോ (55,000 രൂപ) ആണ് ലേലത്തില്‍ ലഭിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയില്‍ നിര്‍മ്മിച്ചതാണ് ഇതെന്ന് തെളിഞ്ഞതായി ലേലം വിളിച്ച ഡാമിയന്‍ മാത്യൂസ് അറിയിച്ചു.

ഒരു തമാശയ്ക്കായി മാത്രമാണ് ഇത് ലേലത്തിന് വച്ചത്. 1840കളില്‍ നിര്‍മ്മിച്ചതാണ് ഇതെന്ന് അദ്ദേഹം അറിയിച്ചു. അക്കാലഘട്ടത്തില്‍ ഇതിന്റെ യഥാര്‍ത്ഥ ഉടമ ഇന്ത്യയിലായരുന്നെന്നും അദ്ദേഹം തന്നെ വെടിവച്ച് കൊന്ന ആനയുടെ കൊമ്പ് സ്വദേശത്ത് എത്തിക്കുകയായിരുന്നെന്നും മാത്യൂസ് പറയുന്നു. 1899-1901 കാലഘട്ടത്തില്‍ ചൈനയില്‍ വച്ചാണ് ഈ കളിപ്പാട്ടത്തിന് രൂപം നല്‍കിയത്. ചൈനക്കാര്‍ ആനക്കൊമ്പില്‍ രൂപങ്ങള്‍ കൊത്താന്‍ മിടുക്കരാണെന്നും അതിനാലായിരിക്കും അന്ന് അത് കൈവശമിരുന്ന വ്യക്തി അത് അവിടെ തന്നെ ചെയ്യിച്ചതെന്നും മാത്യൂസ് പറയുന്നു. ഒരു ഭര്‍ത്താവിന് ഭാര്യയ്ക്ക് നല്‍കാനാകുന്ന ഏറ്റവും മികച്ച സമ്മാനമാണ് ഇതെന്നും മാത്യൂസ് പറയുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: