നീനാ കൈരളിയുടെ ഈസ്റ്റര്‍,വിഷു ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായി നടന്നു.

ശനിയാഴ്ച രാവിലെ11മണിക്ക് സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്ക് ചാപ്ലയിന്‍ റെവ.ഫാ. റോബിന്‍ തോമസ് ദിവ്യബലി അര്‍പ്പിക്കുകയും ഈസ്റ്റര്‍ സന്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് നീനാ ബാലികോമണ്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടന്ന ഈസ്റ്റര്‍,വിഷു സംയുക്ത ആഘോഷ പരിപാടികള്‍ വിവിധ കലാപരിപാടികള്‍ കൊണ്ട് സമ്പുഷ്ടമായിരുന്നു.

കുട്ടികളുടെ വിവിധ ഡാന്‍സുകള്‍,ഹാംബര്‍ നറുക്കെടുപ്പ് തുടങ്ങിയവ ആഘോഷങ്ങള്‍ക്കു മാറ്റ് കൂട്ടി.’ഡബ്ലിന്‍ ആലാപ് വോയിസ് ‘അവതരിപ്പിച്ച ഗാനമേള ഏറെ ശ്രദ്ധേയമായി.വിഭവസമൃദ്ധമായ ഡിന്നറോടെ ആഘോഷങ്ങള്‍ക്കു തിരശീല വീണു.ജെയ്‌സണ്‍ ജോസ്, റ്റിജു ജോര്‍ജ്, ജോബി മാനുവല്‍, ഏയ്ഞ്ചല്‍ വിമല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്ത : ജോബി മാനുവല്‍ .

Share this news

Leave a Reply

%d bloggers like this: