മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി

സമാധാനത്തിന്റെയും സഹോദര്യത്തിന്റെയും പ്രതീകമായ ഈസ്റ്ററും, നന്മയുടെയും ഐശ്വര്യത്തിന്റെയും ഉത്സവമായ വിഷുവും സമന്വയിപ്പിച്ചു വെറുപ്പും മത്സരങ്ങളും ഉപേക്ഷിച്ചു സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും നവസൂനങ്ങള്‍ വിരിഞ്ഞുല്ലസിക്കുന്ന ധന്യമുഹൂര്‍ത്തമായി മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ ന്യൂപോര്‍ട്ട് കമ്മ്യൂണിറ്റി ഹാളിന്റെ കമനീയമായ അകത്തളത്തില്‍ അരങ്ങേറിയ ആഘോഷപരിപാടികള്‍.

സെന്റ് പോള്‍സ് നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഐറിഷ് ഡാന്‍സ് അരങ്ങ ് തകര്‍ത്തു. വിഷുക്കണി, കുട്ടികളുടേയും മുതിര്‍ന്നവരുടെയും ഫാഷന്‍ ഷോ, നാടോടി നൃത്തം , ഫ്യൂഷന്‍ ഡാന്‍സ്, ഷാഡോ മൈം, സിനിമാറ്റിക് ഡാന്‍സ്, ഗാനമേള, എന്നിവ ഏറെ ഹൃദ്യമായി. കമ്മറ്റി അംഗങ്ങളുടെ കൊയ്ത്തുനൃത്തം വേറിട്ട കാഴ്ചയായിരുന്നു. പരിപാടികള്‍ക്ക് മഹനീയ നേതൃത്വം വഹിച്ചത് രാജീവ് പി ജോണും, സിബി ജോണിയുമാണ്.

സാംസ്‌കാരിക സമ്മേളനത്തില്‍ അധ്യക്ഷപദം അലങ്കരിച്ചത് മൈക്കയുടെ പ്രസിഡന്റ് ബോബി ലൂക്കോസാണ്, സ്വാഗതമാശംസിച്ചത് റേ ഡാനിയേലും, ഉദ്ഘാടനം നിര്‍വഹിച്ചത് റവ. ഫാ . റോബിന്‍ തോമസുമാണ് . ഷെയര്‍ ആന്‍ഡ് കെയര്‍ കോഓര്‍ഡിനേറ്റര്‍ ബിനു ചാക്കോ റിപ്പോര്‍ട്ട് അവതരിപ്പിച്ചു, രാജീവ് പി ജോണ്‍ കൃതജ്ഞത അര്‍പ്പിച്ചു. ദേശീയ ഗാനത്തോടെ പരിപാടികള്‍ സമാപിച്ചു.

Share this news

Leave a Reply

%d bloggers like this: