ഡബ്ലിന്‍ നഗരത്തില്‍ കാര്‍ നിരോധനമോ? കൗണ്‍സില്‍ തീരുമാനം ഉടന്‍

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തില്‍ കാറുകള്‍ നിയന്ത്രണ വിധേയമാക്കാന്‍ സിറ്റി കൗണ്‍സില്‍ നടപടിയെടുക്കുന്നു. വ്യാപാരികളും, റസിഡന്‍സുകാരും ഒരു പോലെ ശബ്ദമുയര്‍ത്തിയിട്ടും പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്ന് നോര്‍ത്ത് ഇന്നര്‍സിറ്റി കൗണ്‍സിലര്‍ സിയറാന്‍ കഫി വിശദീകരണം നല്‍കി. കൗണ്‍സിലിന്റെ തന്ത്ര പ്രധാനമായ ഗതാഗത കമ്മിറ്റിയുടെ ചെയര്‍മാനുമാണ് ഇദ്ദേഹം.

നഗരത്തില്‍ ഏറിവരുന്ന ഗതാഗത തിരക്ക് നിയന്ത്രിക്കാന്‍ കാറുകള്‍ക്ക് ഈഡന്‍ ക്വയ് പോലുള്ള സ്ഥലങ്ങളില്‍ സഞ്ചരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി മറ്റു വഴികളിലൂടെ വഴി തിരിച്ചു വിടുന്നതാണ് ഈ പദ്ധതി. ലുവാസ്, ട്രാം, ബസ് തുടങ്ങിയ പൊതു ഗതാഗത സംവിധാനം പരമാവധി ഉപയോഗപ്പെടുത്തുക; സൈക്ലിങ് മേഖല ശക്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇതിനു പിന്നിലുള്ളത്. കാല്‍നടയതക്ക് പ്രാധാന്യം കൊടുക്കുക എന്ന ഉദ്ദേശ്യവും ഇതിനു പിന്നിലുണ്ട്. തലസ്ഥാന നഗരിയില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതില്‍ 65 ശതമാനം പങ്ക് വഹിക്കുന്നത് കാറുകളാണ്.

ഡബ്ലിന്‍ നഗരത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായ വാഹനാപകടങ്ങയുടെ കണക്കെടുത്താലും അതില്‍ ഒന്നാം സ്ഥാനത്തെ കാരണക്കാര്‍ കാറുകള്‍ തന്നെയാണ്. വാഹനങ്ങള്‍ ഏറ്റവും കൂടുതല്‍ സഞ്ചരിക്കുന്ന തലസ്ഥാന നഗരത്തില്‍ അന്തരീക്ഷ മലിനീകരണം കുറച്ചുകൊണ്ടുവരാനും ഏറ്റവും നല്ല മാര്‍ഗം കാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെന്ന് അധികൃതര്‍ പറയുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: