ഡബ്ലിന്‍ ഇന്റര്‍സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് മല്‍സ്യബന്ധനം പാഠ്യവിഷയമാക്കുന്നു

ഡബ്ലിന്‍: ഡബ്ലിന്‍ ഇന്റര്‍സിറ്റി സ്‌കൂളുകള്‍ മത്സ്യബന്ധനം നിര്‍ബന്ധ പാഠ്യ വിഷയമായി പഠിപ്പിക്കാനൊരുങ്ങുന്നു. ഇതിന് ക്ളാസ് റൂം പഠനം മാത്രമല്ല, മീന്‍ പിടുത്ത കേന്ദ്രങ്ങളില്‍ കുട്ടികളെ കൊണ്ടുപോയി മത്സ്യ ബന്ധനത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ അവര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്യും. ജീവിതകാലം മുഴുവന്‍ ഹോബിയായി കൊണ്ട് നടക്കാനും ഈ മേഖലയില്‍ താത്പര്യമുള്ളവര്‍ക്ക് മത്സ്യ ബന്ധന ബിസിനസ്സ് ആരംഭിക്കാനും ഈ പരിശീലനം കൊണ്ട് സാധിക്കും.

ഇന്‍ലാന്റ് ഫിഷറീസ് സ്‌കൂളുകളുമായി ചേര്‍ന്ന് നടത്തുന്ന പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം 500 വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു. സ്‌കൂള്‍ അവധി സമയങ്ങളിലും ഫിഷറീസ് വകുപ്പ് കുട്ടികള്‍ക്കും, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമായി മീന്‍ പിടുത്ത പഠന ക്യാമ്പുകള്‍ സംഘടിപ്പിക്കാറുണ്ട്. പഠനത്തോടൊപ്പം അയര്‍ലണ്ടിലെ പ്രധാന മത്സ്യബന്ധനം നടത്തുന്ന പ്രദേശങ്ങളിലേക്ക് നടത്തുന്ന യാത്രകളില്‍ വിദ്യാര്‍ഥികള്‍ താത്പര്യപൂര്‍വ്വം പങ്കെടുക്കാറുണ്ടെന്നു ഇന്‍ലന്റ് ഫിഷറീസ് പറയുന്നു. നിക്ഷേപങ്ങള്‍ നടത്തിയാല്‍ വളരെ പെട്ടെന്ന് തിരിച്ചു പിടിക്കാവുന്ന വളര്‍ന്നു വരുന്ന ഒരു ബിസിനസ്സ് സംരംഭം കൂടിയാണ് അയര്‍ലണ്ടില്‍ മത്സ്യബന്ധന മേഖല.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: