ബ്രിട്ടന് ആദ്യമായി സിഖ് വനിതാ എം.പി

 

ബ്രിട്ടനില്‍ ആദ്യമായി സിഖ് വനിത പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എഡ്ജ്ബാസ്റ്റണ്‍ സീറ്റില്‍ നിന്ന് വിജയിച്ച ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പ്രീത് കൗര്‍ ഗില്ലാണ് ആദ്യ സിഖ് വനിതാ എം.പിയായത്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കരോലിന്‍ സ്‌ക്വ്യുറിനെയാണ് പ്രീത് കൗര്‍ പരാജയപ്പെടുത്തിയത്.

സാന്‍ഡ്വെല്ലില്‍ നിന്നുള്ള കൗണ്‍സിലറായ ഗില്‍ ബ്രിട്ടന്റെ പാര്‍ലമെനന്റിലെത്തുന്ന ആദ്യ സിക്ക് വനിതയാണ്. എഡ്ജ്ബാസ്റ്റണില്‍ തന്നെ ജനിച്ചു വളര്‍ന്നയാളാണ് ഗില്‍. ജനിച്ചു വളര്‍ന്ന നാട്ടിലെ ജനങ്ങളെ സേവിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ സന്തുഷ്ടയാണെന്ന് ഗില്‍ വിജയശേഷം അറിയിച്ചു. രണ്ടു വര്‍ഷമായി സിഖ് നെറ്റ്വര്‍ക്കിന്റെ ബോര്‍ഡംഗമായി പ്രവര്‍ത്തിച്ചിരുന്നത് രാഷ്ട്രീയ ജീവിതത്തില്‍ ഉപകരിച്ചുവെന്ന് ഗില്‍ കരുതുന്നു.

പ്രീതിയ്‌ക്കൊപ്പം തന്നെ സിഖ് വംശജനായ തന്മജീത് സിംഗ് തെഹ്‌സിയും തെരഞ്ഞെടുപ്പില് വിജയിച്ചു.ബ്രിട്ടീഷ് പാര്‌ലമെന്റിനുളളില് തലപ്പാവ് ധരിച്ചെത്തുന്ന ആദ്യത്തെ വ്യക്തിയാകും തന്മജീത് സിങ് തെഹ്‌സി. സ്ലേയില് നിന്നാണ് തെഹ്‌സി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ പാര്‌ലമെന്റിലെ 10 എം.പിമാര് ഇന്ത്യന് വംശജരായിരുന്നു.

സിഖ് വംശജര്‌ക്കെതിരെ ബ്രിട്ടനില് വംശീയ ആക്രമണം വര്ദ്ധിച്ചു വരുന്ന സാഹചര്യത്തില് കൗറിന്റെയും തെഹ്‌സിയുടെയും വിജയം സിഖുകാര്ക്ക് പുത്തനുണര്വ് നല്കുമെന്നാണ് പ്രതീക്ഷ.

 

 
എ എം

Share this news

Leave a Reply

%d bloggers like this: