ബ്രേ എയര്‍ഷോ ജൂലൈ 22, 23 ശനി, ഞായര്‍ ദിവസങ്ങളില്‍

ബ്രേ: അയര്‍ലണ്ടിലെ ഏറ്റവും വലിയ സമ്മര്‍ഫെസ്റ്റായ ബ്രേ സമ്മര്‍ ഫെസ്റ്റിനോടനുബന്ധിച്ച് നടത്തപ്പെടുന്ന എയര്‍ ഷോ ജൂലൈ 22, 23 ശനി, ഞായര്‍ ദിവസങ്ങളില്‍ കൗണ്ടി വിക്ലോയിലെ ബ്രേ ബീച്ചില്‍ നടത്തപ്പെടും .12 മത് എയര്‍ഷോയാണ് ഇക്കൊല്ലം നടത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം 2 ദിവസങ്ങളിലായി നടത്തപ്പെട്ട എയര്‍ഷോയില്‍ 140000 സന്ദര്‍ശകര്‍ എത്തിയിരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സമ്മര്‍ ഫെസ്റ്റിന്റെ ഭാഗമായുള്ള ഫണ്‍ഫെയര്‍ ജൂലൈ 22 മുതല്‍ ആഗസ്റ്റ് 7 വരെ ഉച്ചക്ക് 12 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കും. 12 ജെറ്റ് വിമാനങ്ങള്‍ ഉള്‍പ്പെടെ 40 എയര്‍ക്രാഫ്റ്റുകള്‍ ഇക്കൊല്ലം എയര്‍ഷോയില്‍ പങ്കെടുക്കുന്നതാണ്.

മുതിര്‍ന്നവര്‍ക്ക് 50 യൂറോ നിരക്കിലും 12 വയസില്‍ താഴെയുള്ളവര്‍ക്ക് 35 യൂറോ നിരക്കിലും ഹെലികോപ്റ്റര്‍ യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട് . For enquires, Please call 0909749764

Share this news

Leave a Reply

%d bloggers like this: