ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ദീപക് മിശ്ര നിയമിതനാകും

ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ദീപക് മിശ്ര നിയമിതനാകും. ഇന്ത്യയുടെ 45ാമത്ചീഫ് ജസ്റ്റിസായാണ് നിയമനം. നിലവിലെ ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ ഈ മാസം അവസാനം വിരമിക്കും.

ദീപക്മിശ്രയുടെ പേര് ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് ഖെഹാര്‍ കഴിഞ്ഞാല്‍ സുപ്രിം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജസ്റ്റിസ് ദീപക് മിശ്രയാണ്.

ഓഗസ്റ്റ് 27 നാണ് ജെഎസ് ഖെഹാര്‍ ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ചീഫ് ജസ്റ്റിസിനെ ശുപാര്‍ശ ചെയ്തിരിക്കുന്നത്. 2018 ഒക്ടോബര്‍ രണ്ടിനാണ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്നത്.

ടിഎസ് ഠാക്കൂറിന്റെ പിന്‍ഗാമിയായി 2017 ജനുവരി നാലിനായിരുന്നു ജെസ് ഖെഹാര്‍ ഇന്ത്യയുടെ നാല്‍പ്പത്തിനാലാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. ഈ പദവിയിലെത്തുന്ന ആദ്യ സിഖ്കാരനായിരുന്നു ഖേഹര്‍.
എ എം

Share this news

Leave a Reply

%d bloggers like this: