സൗജന്യ മാമ്മോഗ്രാം പരിശോധന 25,000 ത്തോളം സ്ത്രീകള്‍ പ്രയോജനപ്പെടുത്തിയില്ലെന്ന് ആരോഗ്യമന്ത്രി

50 നും 64 നും ഇടയില്‍ പ്രായമുള്ള ഏകദേശം 88,000 വനിതകള്‍ക്കായി കഴിഞ്ഞ മെയ് മാസം വരെ നടന്ന സൌജന്യ ബ്രെസ്റ്റ് ചെക്ക് പരിശോധനയില്‍ 25,000 സ്ത്രീകള്‍ ഇനിയും പരിശോധനകള്‍ നടത്താനുണ്ടെന്ന് റിപ്പോര്‍ട്ട്. ഫിയാന ഫെയിലിന്റെ ആരോഗ്യ വക്താവ് ബില്ലി കേലെഹറിന്റെ പാര്‍ലമെന്ററി ചോദ്യത്തിന് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് മറുപടി പറയുകയായിരുന്നു.

മാമ്മോഗ്രാം പരിശോധനകള്‍ സ്ത്രീകള്‍ പ്രയോജനപ്പെടുത്തണമെന്നും നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഇതിന് കഴിയുമെന്നും ബ്രെസ്റ്റ് ചെക്ക് ക്ലിനിക്കല്‍ ഡയറക്ടര്‍ പ്രൊഫസര്‍ ആന്‍ ഒ’ഡോഹെര്‍ത്തി സൂചിപ്പിച്ചു. 63,480 സ്ത്രീകളില്‍ ഇതുവരെ നടത്തിയ പരിശോധനയില്‍ 1,630 കേസുകളില്‍ അസാധാരണമായ മാമ്മോഗ്രാം ഫലം കണ്ടെത്തി. രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ സ്ത്രീകളെ തൊട്ടടുത്തുള്ള ക്ലിനിക്കിലേക്ക് അപ്പോയ്ന്‍മെന്റ് നല്‍കപ്പെട്ടു.

കാന്‍സര്‍ രോഗ ചികിത്സ അത്രമാത്രം പുരോഗമിച്ചു കഴിഞ്ഞു. എന്നാല്‍ മറ്റ് രോഗങ്ങളെ അപേക്ഷിച്ച് കാന്‍സര്‍ ചികിത്സയുടെ ഫലം, രോഗം ഏത് അവസ്ഥയില്‍ കണ്ടു പിടിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. ഇവിടെയാണ് കാന്‍സര്‍ സ്‌ക്രീനിങ്ങിന്റെ പ്രാധാന്യം. മൂന്‍കൂട്ടിയുള്ള പരിശോധനയിലൂടെ കാന്‍സറിന്റെ ഭീകരത വളരെയേറെ കുറയ്ക്കാനാവും. പ്രത്യേകിച്ച് സ്തനാര്‍ബുദം പോലെ സാധാരണ കണ്ടുവരുന്ന കാന്‍സറിന്റെ കാര്യത്തില്‍.

പ്രത്യേകതരത്തില്‍ ഏറ്റവും റോഡിയേഷന്‍ കുറഞ്ഞ രീതിയിലാണ് മാമ്മോഗ്രാം എടുക്കുന്നത്. ഇതുവഴി സ്തനങ്ങളിലുണ്ടാകുന്ന ഏറ്റവും പ്രാരംഭ മാറ്റങ്ങള്‍ പോലും കണ്ടുപിടിക്കപ്പെടുന്നു. ഇന്നത്തെ അംഗീകരിക്കപ്പെട്ടിട്ടുള്ള ചികിത്സാവിധിയനുസരിച്ച് 40 വയസു കഴിഞ്ഞ എല്ലാ സ്ത്രീകളും വര്‍ക്ഷത്തില്‍ ഒരിക്കല്‍ മാമ്മോഗ്രാം ചെയ്യേണ്ടതാണ്. പാരമ്പര്യമായി സ്തന – അണ്ഡാശയ കാന്‍സര്‍ രോഗമുള്ള കുടുംബങ്ങളിലെ അംഗങ്ങള്‍ ഇത് നിര്‍ബന്ധമായും ചെയ്യേണ്ടതാണ്.

ഇതുവരെ 500,000 സ്ത്രീകളില്‍ നടത്തിയ മാമ്മോഗ്രാം പരിശോധനയിലൂടെ 9,800 കാന്‍സര്‍ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി എച്ച്എസ്ഇ പ്രസ്താവിച്ചു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: