ഈ വര്‍ഷം 39,000 പേര്‍ ആദ്യഘട്ടത്തില്‍ തേര്‍ഡ് ലെവല്‍ കോഴ്സിന് ചേര്‍ന്നു: സി.എ.ഒ

ഡബ്ലിന്‍: ഇത്തവണ തേര്‍ഡ് ലെവല്‍ കോഴ്സുകള്‍ക്ക് 39,000 വിദ്യാര്‍ഥികള്‍ ആദ്യഘട്ടത്തില്‍ ചേര്‍ന്നു. സി.എ.ഒ വഴി അപേക്ഷ നല്‍കിയവര്‍ക്ക് ലഭിച്ച വിവിധ സ്‌കോര്‍ പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് കോഴ്സുകള്‍ക്ക് ചേരാനുള്ള ക്ഷണം ലഭിച്ചിരിക്കുന്നത്. രാജ്യത്ത് സയന്‍സ്, എന്‍ജിനിയറിങ് കോമ്പിനേഷനുകള്‍ക്കാണ് പ്രീയമേറുന്നത്. അവസാന നിമിഷം അഭിരുചിയനുസരിച്ച് കോഴ്‌സ് മാറ്റിയവര്‍ പ്രാധാന്യം നല്‍കിയതും ഈ വിഷയങ്ങളിലെ ഗ്രൂപ്പുകള്‍ക്ക് തന്നെയാണ്.

തേര്‍ഡ് ലെവല്‍ പഠനത്തിന് ഇത്തവണ ഐറിഷ് വിദ്യാര്‍ഥികള്‍ സ്പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചേക്കേറിയിരുന്നു. ഈ വര്‍ഷം എണ്‍പത്തിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് തേര്‍ഡ് ലെവല്‍ പ്രവേശനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എ എം

Share this news

Leave a Reply

%d bloggers like this: