അയര്‍ലണ്ടിലെ അടിസ്ഥാന വരുമാനം ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു

ഡബ്ലിന്‍: അടിസ്ഥാന വരുമാനം ഉയര്‍ത്തി സൗജന്യങ്ങള്‍ വെട്ടിക്കുറച്ചാല്‍ രാജ്യത്തിന്റെ സാമ്പത്തിക അസമത്വം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് സാമ്പത്തിക ഫോറമായ ‘ബെയ്സിക് അയര്‍ലന്‍ഡ്’ വിശദീകരിക്കുന്നു. രാജ്യത്തെ തൊഴിലില്ലായ്മ വേതനം, നികുതി ഇളവുകള്‍, കുട്ടികള്‍ക്ക് ലഭ്യമാകുന്ന സൗജന്യ സേവനങ്ങള്‍ തുടങ്ങി എല്ലാ വിധത്തിലുമുള്ള സൗജന്യങ്ങളും നിര്‍ത്തിവെച്ച് പകരം അടിസ്ഥാന ശമ്പളം കൂട്ടി നല്‍കിയാല്‍ വ്യക്തികള്‍ക്കും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും അത് മുതല്‍കൂട്ടാകുമെന്ന് ബെയ്സിക് അയര്‍ലന്‍ഡ് ഗ്രൂപ്പിന്റെ സി.ഇ.ഒ ആന്‍ റൈന്‍ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക അസമത്വം ഇല്ലാതാക്കുന്ന ഈ ആശയം നെതര്‍ലാന്‍ഡ്സിലും, ഫിന്‍ലണ്ടിലും പരീക്ഷണാര്‍ത്ഥം ആരംഭിച്ചത് വന്‍ വിജയമായി മാറിയെന്നും ആന്‍ വ്യക്തമാക്കുന്നു.

സംഘടിത മേഖലകളില്‍ എന്നപോലെ അസംഘടിത മേഖലയിലും തൊഴിലാളികള്‍ക്ക് നേരെയുള്ള ചൂഷണം ഇല്ലാതാക്കാന്‍ അടിസ്ഥാന ശമ്പളം എന്ന ആശയത്തിന് കഴിയുമെന്ന് ഫോറം വിലയിരുത്തുന്നു. അയര്‍ലണ്ടിലെ സാമ്പത്തിക മേഖല ഉയര്‍ച്ചയുടെ പടവുകള്‍ കയറുമ്പോഴും ശരാശരി വേതനത്തിന് താഴെ ശമ്പളം ലഭിക്കുന്നവരുണ്ട്. അടിസ്ഥാന ശമ്പളത്തില്‍ ഓരോ വര്‍ഷവും മാറ്റം വരുത്തി എല്ലാ തരം തൊഴില്‍ മേഖലകളെയും ഇതില്‍ ഉള്‍പ്പെടുത്തിയാല്‍ വേതനത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന അസമത്വം കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന അഭിപ്രായം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് സംഘടന ഒത്തുചേരല്‍ നടത്തിയത്.

 

ഡി കെ

 

 

 

 

Share this news

Leave a Reply

%d bloggers like this: