‘നൃത്താഞ്ജലി & കലോത്സവം 2017’ ന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു; ശാസ്ത്രീയ സംഗീതം പുതിയ ഇനം

ഡബ്ലിന്‍: നവംബര്‍ 3, 4 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സിന്റെ ‘നൃത്താഞ്ജലി & കലോത്സവ’ത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നൃത്താഞ്ജലി വെബ് സൈറ്റിലൂടെയാണ് മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ,പേപാല്‍ തുടങ്ങിയവ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കാനുള്ള സൗകര്യം ഉണ്ട്.

മത്സരങ്ങളുടെ ക്രമീകരണങ്ങള്‍ ഒരുക്കുവാനും , സുഗമമായ നടത്തിപ്പും, മൂല്യനിര്‍ണ്ണയത്തിന്റെ സൗകര്യവും കണക്കിലെടുത്ത് വെബ് സൈറ്റില്‍ കൂടി ഓണ്‍ലൈനായി മാത്രമേ രജിസ്‌ട്രേഷന്‍ സ്വീകരിക്കുകയുള്ളൂ.

രജിസ്‌ട്രേഷന്റെ അവസാന തീയതി ഒക്ടോബര്‍ 16 ആണ്.

രജിസ്‌ട്രേഷനുള്ള വെബ് സൈറ്റ് ചുവടെ.

www.nrithanjali.com

ഈ വര്‍ഷത്തെ പുതിയ മത്സര ഇനമായ ശാസ്ത്രീയ സംഗീതം ആദ്യ ദിനമായ നവംബര്‍ 3, വെള്ളിയാഴ്ച ആവും നടത്തപ്പെടുക.
കഴിഞ്ഞ വര്‍ഷം ആരംഭിച്ച നാടന്‍പാട്ട് മത്സരവും, മലയാളം അക്ഷരമെഴുത്തും, കത്തെഴുത്തും ഈ വര്‍ഷവും ഉണ്ടായിരിക്കുന്നതാണ്.

 

Share this news

Leave a Reply

%d bloggers like this: