മകന് വാക്‌സിന്‍ നല്‍കാത്തതിനെ തുടര്‍ന്ന് അമ്മക്ക് ജയില്‍ ശിക്ഷ

മിഷിഗണ്‍: മകന് പ്രതിരോധ കുത്തിവെയ്പ് നല്‍കാന്‍ വിസമ്മതിച്ചതിന് അമ്മയ്ക്ക് ഏഴുദിവസത്തെ ജയില്‍ശിക്ഷ. റെബേക്ക ബ്രെഡൗ എന്ന യുവതിയ്ക്കാണ് ശിക്ഷ വിധിച്ചത്. ആദ്യ ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മകന് വാക്‌സിനേഷന്‍ നല്‍കാമെന്ന് നവംബറില്‍ റെബേക്ക കോടതിക്ക് മുന്നില്‍ സമ്മതമറിയിച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കാത്ത സാഹചര്യത്തില്‍ കോടതിയലക്ഷ്യ പ്രകാരമാണ് കേസെടുത്തത്.

കോടതി ഉത്തരവ് പ്രകാരം കുട്ടിക്ക് വാക്‌സിനേഷന്‍ നല്‍കേണ്ട കാലാവധി ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് അവസാനിച്ചിരുന്നത്. തന്റെ തെറ്റിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നു എന്നു പറഞ്ഞ ബ്രെഡോ വാക്‌സിനേഷന്‍ തന്റെ വിശ്വാസങ്ങള്‍ക്ക് എതിരാണെന്നും അതിനാല്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും കോടതിയെ അറിയിച്ചു. നിങ്ങള്‍ക്ക് കുട്ടിയോട് ഉള്ള സ്‌നേഹം മനസിലാകുന്നു എന്നും എന്നാല്‍ നിങ്ങളുടെ കുട്ടിക്ക് രണ്ട് രക്ഷകര്‍ത്താക്കള്‍ ഉണ്ട് എന്ന് മറക്കരുതെന്നും കോടതി യുവതിയോട് പറഞ്ഞു. തുടര്‍ന്ന് കുട്ടിയെ അച്ഛന്റ കസ്റ്റഡയില്‍ വിട്ടുകൊടുത്ത കോടതി കുട്ടിക്ക് വാക്‌സിനേഷന്‍ നല്‍കാനും ആവശ്യപ്പെട്ടിരിക്കുകയാണ്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: