റിച്ചാര്‍ഡ് എച്ച് തെയ്ലറിന് സാമ്പത്തിക ശാസ്ത്ര നൊബേല്‍

 

2017 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം റിച്ചാര്‍ഡ് എച്ച് താലറിന്. അമേരികക്കന്‍ എക്കണോമിസ്റ്റാണ് രിച്ചാര്‍ഡ് എച്ച് താലര്‍. വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ സ്വാധീനിക്കുന്ന മനഃശാസ്ത്ര, സാമൂഹിക, വൈകാരിക ഘടകങ്ങളുമായി ബന്ധപ്പെട്ട ബിഹേവിയറല്‍ ഫിനാന്‍സ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ് റിച്ചാര്‍ഡ്. ഏഴ് കോടിയോളം രൂപയാണ് സമ്മാനമായി ലഭിക്കുക.

ഒലിവര്‍ ഹാര്‍ട്ട്, ബെങ്റ്റ് ഹോംസ്ട്രോം എന്നിവര്‍ക്കാണ് കഴിഞ്ഞവര്‍ഷം സാമ്പത്തികശസ്ത്രത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ചത്. സാമ്പത്തിക വിനിയോഗത്തിനുപിന്നിലെ മനഃശാസ്ത്രത്തെക്കുറിച്ച് നടത്തിയ പഠനത്തിനാണ് നൊബേല്‍ സമ്മാനത്തിന് അര്‍ഹനായത്. കരാറില്‍ ഏര്‍പ്പെടുന്നവരുടെ വ്യത്യസ്ത താല്‍പര്യങ്ങള്‍ എങ്ങനനെ സംരക്ഷിക്കപ്പെടാം എന്നതുസംബന്ധിച്ച് പഠനമാണ് ഇവര്‍ നടത്തിയത്.

ചിക്കഗോ യുണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് എക്കണോമിക്സിലെ പ്രൊഫസറാണ് റിച്ചാര്‍ഡ് എച്ച് താലര്‍. മുന്‍ ഇന്ത്യന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ നൊബേല്‍ സമ്മാനത്തിനുള്ള സാധ്യത പട്ടികയിലുണ്ടെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഗവേഷണ സ്ഥാപനമായ ക്ലാരിവേറ്റ് അനലിറ്റിക്‌സ് ആയിരുന്നു ഇങ്ങനൊരു സാധ്യത പട്ടിക പുറത്തു വിട്ടിരുന്നത്. രഘുറാം രാജന്‍ ഉള്‍പ്പെടെ ആറ് പേരുടെ സാധ്യത പട്ടികയായിരുന്നു ഗവേഷണ സ്ഥാപനമായ ക്ലാരിവേറ്റ് അനലിറ്റിക്‌സ് പുറത്തു വിട്ടിരുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: