വിപ്ലവനായകന്റെ സ്റ്റാമ്പ് ഇറക്കി അയര്‍ലണ്ടിന്റെ ആദരം; ചെഗുവേര ഐറിഷ് കാരനാണെന്ന് അറിയുമോ??

തലമുറകളോളം ആവേശവും വീര്യവും പകര്‍ന്നുനല്‍കിയ ഡോ. ഏണസ്റ്റോ ചെ ഗുവാര രക്തസാക്ഷിയായതിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് അയര്‍ലണ്ടില്‍ സ്റ്റാമ്പ് ഇറക്കി ആദരിച്ചു. ചില കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഐറീഷ് സര്‍ക്കാര്‍ ചെയുടെ സ്റ്റാമ്പ് ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അയര്‍ലന്‍ഡില്‍ പല തവണ ചെ ഗുവേര സന്ദര്‍ശനം നടത്തിയിട്ടുണ്ട്, 1962 ല്‍ ക്ലെയര്‍ കൗണ്ടിയില്‍ കില്‍ക്കിയിലെ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം കലാകാരനായ ജിം ഫിറ്റ്‌സ്പാട്രിക്ക് കണ്ടുമുട്ടുന്നത്. 1968 ല്‍ ഐറിഷ് ചിത്രകാരനായ ജിംഫിറ്റ്‌സ്പാട്രിക് വരച്ച ചെ ഗുവേരയുടെ ചിത്രമാണ് പിന്നീട് ലോകത്തിലെമ്പാടും പ്രചരിച്ച, ലോകം ഏറ്റവും ശ്രദ്ധിച്ച ചിത്രമായി മാറിയത്. തൊപ്പികളിലും, ഷര്‍ട്ടുകളിലും, പോസ്റ്ററുകളിലും എല്ലാം പിന്നീട് എണ്ണമില്ലാത്തവണ്ണം ഈ ചിത്രം ഉപയോഗിക്കപ്പെട്ടു. വിമര്‍ശനങ്ങള്‍ എന്തു തന്നെയുണ്ടായിരുന്നാലും, യുവത്വത്തിന്റെ ഒളിമങ്ങാത്ത ഒരു ബിംബം ആണ് ചെ ഗുവേര.

ഡിസൈണ്‍ ചെയ്തത്. ചെ ഗുവാരയുടെ പൂര്‍വികര്‍ അയര്‍ലണ്ടില്‍ നിന്നുള്ളവരായിരുന്നു എന്ന കാരണത്താലാണ് സര്‍ക്കാര്‍ ഈ ഉദ്യമത്തിന് മുതിര്‍ന്നത്. സാധാരണമായ നടപടി ക്രമങ്ങളോടെയാണ് ഐറീഷ് സര്‍ക്കാര്‍ സ്റ്റാമ്പിന് അംഗീകാരം നല്‍കിയതെന്ന് ഐറിഷ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ചെയുടെ അമ്പതാം ചരമവര്‍ഷം മുന്നില്‍കണ്ട് 2015ല്‍ തന്നെ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ചെഗുവേര കൂട്ടക്കൊല നടത്തിയ ആളാണ്, ആദരിക്കപ്പെടേണ്ട ആവശ്യമില്ല എന്ന വമിര്‍ശനവുമായി ക്യൂബന്‍ – അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക നിനോസ്‌ക പെരെസ് ആണ് സ്റ്റാമ്പിറക്കിയതിനെതിരെ രംഗത്തെത്തിയത്. മിയാമിയിലെ റേഡിയോയിലൂടെയായിരുന്നു ഇവരുടെ വിമര്‍ശനം.

ലോകം മുഴുവന്‍ ടീ ഷര്‍ട്ടുകളിലടക്കം പ്രചരിക്കപ്പെടുന്ന ചെഗുവാരയുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് ആണ് അയര്‍ലന്‍ഡ് സര്‍ക്കാര്‍ ഇറക്കിയിരിക്കുന്നത്. ആദ്യ ദിവസം ഇറങ്ങുന്ന ഈ സ്റ്റാമ്പുകള്‍ക്കൊപ്പം ചെ യുടെ പിതാവ് ഏണസ്റ്റോ ലിഞ്ചിന്റെ വാചകം കൂടി ചേര്‍ത്തിട്ടുണ്ട്. ‘എന്റെ മകന്റെ സിരകളിലൂടെ ഒഴുകുന്നത് ഐറിഷ് വിമതന്റെ രക്തമാണ്’ എന്ന കുറിപ്പും  സ്റ്റാമ്പുകള്‍ക്കൊപ്പം ഉണ്ടാകും. അയര്‍ലണ്ടില്‍ നിന്നും ലാറ്റിനമേരിക്കയിലേക്ക് കുടിയേറിയവരാണ് ചെഗുവാരയുടെ പൂര്‍വികര്‍.

1928 ജൂണ്‍ 14 ന് അര്‍ജന്റീനയിലെ റൊസാരിയോയില്‍, സീലിയ ദെ ലാ സെര്‍ന ലോസയുടേയും ഏണസ്റ്റോ ഗുവേര ലിഞ്ചിന്റേയും അഞ്ച് മക്കളില്‍ മൂത്തവനായാണ്‌ചെ യുടെ ജനനം. അദ്ദേഹംനിരവധി യാത്രകള്‍ ലാറ്റിന്‍ അമേരിക്കയിലൂടെ നടത്തി. അദ്ദേഹത്തിന്റെ ഔദ്യോഗിക നാമം ഏണസ്റ്റോ ചെഗുവേര എന്നാണെങ്കിലും,മാതാപിതാക്കളുടെ കുടുംബപേരായ ലാ സെര്‍നോ എന്നും , ലിഞ്ച്എ ന്നും തന്റെപേരിന്റെ കൂടെ ചെഗുവേര ഉപയോഗിക്കാറുണ്ടായിരുന്നു. പ്രസരിപ്പുള്ള കുട്ടിയായിരുന്ന ചെഗുവേരയെ കളിയാക്കി പിതാവ് ഇങ്ങനെ പറയുമായിരുന്നു. ‘അവന്റെ ശരീരത്തില്‍ ഐറിഷ് വിപ്ലവകാരികളുടെ രക്തമാണ്’. ചെ യുടെ മുത്തശി ഗാല്‍വേ സ്വദേശിനിയാണ്. കോര്‍ക്കിലും അദ്ദേഹത്തിന്റെ കുടുംബ വേരുകളുണ്ട്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: